പാവക്കുളം ക്ഷേത്ര ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത, പോലീസിൽ പരാതി നൽകി ഭർത്താവ്

പാവക്കുളം ക്ഷേത്ര ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത, പോലീസിൽ പരാതി നൽകി ഭർത്താവ്
പാവക്കുളം ക്ഷേത്ര ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത, പോലീസിൽ പരാതി നൽകി ഭർത്താവ്
കൊച്ചി: വിശ്വഹിന്ദു പരിക്ഷത്ത് ആസ്ഥാനത്തെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്ര ജീവനക്കാരിയുടെ മരണത്തിൽ ദുരുഹത ഉണ്ടെന്നും ഇവർക്ക് നേരെയുണ്ടായ മാനസിക പീഢനത്തിന് ഉത്തരവാദികളായ ക്ഷേത്രം സിക്രട്ടറി അടക്കമുള്ള ഭരണസമിതിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി, രണ്ട് ദിവസം മുൻപ് ക്ഷേത്രത്തിൽ ജോലി ഭാരം മൂലം കുഴഞ്ഞു വീണ സോയ എന്ന ജീവനക്കാരി ശാരീരിക അസ്വസ്ഥത മൂലം ജോലിക്ക് വരാതിരുന്നതിനെതിരെ ക്ഷേത്ര സിക്രട്ടറി ഭീഷണിപ്പെടുത്തുകയും ജോലിക്ക് വന്നില്ലെങ്കിൽ നാളെ മുതൽ ജോലി കാണുകയുമില്ലെന്ന ഭീഷണിയിലാണ് ശാരീരിക അസ്വസ്ഥമുണ്ടായിരുന്ന ഇവർ വീണ്ടും ജോലിക്ക് വന്നത് പൂജാ പാത്രങ്ങൾ കഴുകി വൃത്തിയാക്കിയിരുന്ന ഇവർക്ക് ഓണറേ റിയം എന്ന പേരിൽ കേവലം ഒരു ചെറിയ തുക മാത്രമായിരുന്നു നല്കിയിരുന്നത് ലക്ഷങ്ങൾ വരുമാനമുള്ള ഈ ക്ഷേത്രത്തിൽ ഇരുപതിൽ താഴെ പേർ ജോലി ചെയ്യുന്നുണ്ടെങ്കിലും അവർക്ക് അർഹമായ ശമ്പളമോ, മറ്റ് ഒരു ആനുകുല്യങ്ങളോ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്, എന്തിനധികം ഇവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരം പോലും യാതൊരു ചികിത്സ സഹായ മോ സുരക്ഷയോ ലഭികുന്നില്ല ക്ഷേത്രകോമ്പൗണ്ടിനുള്ളിൽ ഇവർ ബോധമില്ലാതെ മണിക്കുറുകൾ ചോര പുരണ്ട അവസ്ഥയിൽ കിടന്നിട്ടും ക്ഷേത്ര ഭാരവാഹികൾ ഇവരെ ആശുപത്രിയിൽ കൊണ്ട് പോവാൻ വൈകിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഭർത്താവ് എളമക്കര സ്വദേശി കായപ്പള്ളി വീട്ടിൽ ശശികുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു., ശ്രീ അശോക് സിംഗാൾ, ശ്രീകുമ്മനം രാജശേഖരൻ മുതലായ പ്രഗത്ഭരായ നിരവധി ഹിന്ദു സംഘടനാ നേതാക്കൾ ഭരിച്ചിരുന്ന ഈ ക്ഷേത്രത്തിൻ്റെ ഭരണം ഇപ്പോൾ കൈയ്യാളുന്നത്, പ്രായമാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയതതിൻ്റെ പേരിൽ ജയിലിൽ കിടക്കുന്ന സന്തോഷ് മാധവനെന്ന കപട സന്യാസിയോടൊപ്പം അതേ കേസിനോടനുബന്ധിച്ച് ജയിലിൽ കിടന്നയാളും, വിശ്വഹിന്ദു പരിഷത്തിൻ്റെ ആസ്ഥാന ക്ഷേത്രവും ക്ഷേത്ര ഭരണവും തന്ത്രപൂർവ്വം പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച പാർട്ടിയുടെ മുൻ മേഖല സിക്രട്ടറിയുമാണെന്നതിനാൽ ആർ എസ് എസിനോ, വിശ്വഹിന്ദു പരിഷത്തിനോ, പരിവാർ സംഘടനകൾക്കോ ഈ ക്ഷേത്ര ഭരണത്തിൽ പങ്കാളിത്വം നഷ്ടപ്പെട്ടു കഴിഞ്ഞു, ലക്ഷങ്ങൾ വരുമാനമുള്ള ഈ ക്ഷേത്രം അധികം വൈകാതെ ഏ കെ, ജി, സെൻ്ററിൻ്റെ നിയന്ത്രണത്തിൽ ഏത് സമയവും എത്തിപ്പെട്ടേക്കാം എന്നാണ് പാവക്കുളം ക്ഷേത്രത്തിലെ വിശ്വാസികൾ പരസ്പരം പങ്ക് വക്കുന്ന ആശങ്കകൾ