സാമ്പത്തികസംവരണം: വാദം 13 മുതല്‍
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളില്‍ ഈ മാസം 13 മുതല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും. വിദ്യാഭ്യാസത്തിലും നിയമനങ്ങളിലും 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തി മോദിസര്‍ക്കാര്‍ 2019ല്‍ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിട്ടുള്ളത്. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം കണക്കിലെടുത്ത് സംവരണം അനുവദിക്കാമോ എന്നതാണ് വിവിധ ഹരജികളിലെ പ്രധാന ചോദ്യം. അഞ്ചു ദിവസംകൊണ്ട് പ്രാരംഭവാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിഷയം പരിഗണിച്ചപ്പോള്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പര്‍ദിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.



Editor CoverStory


Comments (0)