കോവിഡ് വാക്സിൻ നിർബന്ധമാക്കില്ല: കേന്ദ്രസർക്കാർ

കോവിഡ് വാക്സിൻ നിർബന്ധമാക്കില്ല: കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ.ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്ന സഹചര്യത്തിൽ ഉയർന്ന ചോദ്യങ്ങളാണ് കേന്ദ്രത്തിന്റെ വിശദീകരണം. വാക്സിനേഷന് സമ്മർദ്ദം ചെലുത്തില്ല.എന്നാൽ കോവിഡിനെ പ്രതിരോധിക്കാനും രോഗവ്യാപനം തടയാൻ വാക്സിൻ സ്വീകരിക്കുന്നതാണ് ഉചിതം.സുരക്ഷ ഉറപ്പാക്കി വാക്സിൻ വിപണിയിൽ എത്തിക്കും.പാർശ്വഫലങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.വാക്സിൻ എടുക്കാൻ മുൻകൂർ രജിസ്റ്റർ നിർബന്ധമാണ്. തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ രജിസ്റ്റർ ചെയ്യുന്നവരുടെ മൊബൈൽ നമ്പറിലേക്ക് വാക്സിനേഷന് അനുവദിച്ചിരിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ എസ്.എം.എസ് ആയി അയക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു .