സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയം; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നോട് അടുക്കുമ്ബോഴും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പും സര്‍ക്കാരും കൈക്കൊളുന്നില്ലെന്നാണ് സുരേന്ദ്രന്‍്റെ വിമര്‍ശനം.
കേരളത്തിനെക്കാള്‍ ജനസാന്ദ്രതയുള്ള മഹനഗരങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യം കൊവിഡിനെ കീഴടക്കിയപ്പോള്‍ സംസ്ഥാനം കൊവിഡിന് കീഴടങ്ങിയെന്നാണ് സുരേന്ദ്രന്‍്റെ പരിഹാസം.



Author Coverstory


Comments (0)