കുതിരാനില്‍ ഒരു ടണല്‍ തുറക്കാന്‍ മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി
കുതിരാനില്‍ ഒരു ടണല്‍ തുറക്കാന്‍ മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി. 90 ശതമാനം പണി പൂര്‍ത്തിയായതായി എന്‍എച്ച്‌എഐ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ പാലക്കാട്ടേക്കുള്ള ടണല്‍ തുറക്കും. വനഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസം നിര്‍മാണത്തെ ബാധിച്ചുവെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.
കുതിരാനില്‍ ടണല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കെവെയാണ് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ നിര്‍മാണത്തിന് തടസങ്ങളില്ലെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.
തുരങ്കത്തില്‍ കല്ലുകള്‍ വീഴുന്നതിനെപ്പറ്റി പഠിക്കണമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ക്ക് അനാവശ്യ ആശങ്കയാണെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചു. നാട്ടുകാരാണ് ടണലിലൂടെ യാത്ര ചെയ്യുന്നത് അവര്‍ക്ക് ആശങ്കയുണ്ടാകുമെന്നും കോടതി പറഞ്ഞു.



Author Coverstory


Comments (0)