ആദിവാസി യുവ ഉദ്യോഗസ്ഥയുടെ ജീവൻ അപകടത്തിൽ. രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകളുടെ പീഢനം അതിരുകടന്നു

ആദിവാസി യുവ ഉദ്യോഗസ്ഥയുടെ ജീവൻ അപകടത്തിൽ. രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകളുടെ പീഢനം അതിരുകടന്നു


ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം ക്ഷേമത്തിനായ് രൂപീകരിച്ച് നടത്തി വരുന്ന ക്ഷീര സംഭരണപദ്ധതിയിൽ ഏതാണ്ട് ഏഴ് കോടിയോളം രൂപ വെട്ടിപ്പ് നടത്തിയത് രേഖ മൂലം തെളിവുകളോടെ കണ്ട് പിടിച്ച് മേലാധികാരികൾക്ക് നടപടിയെടുക്കാൻ ശുപാർശ ചെയ്തു എന്ന ഒറ്റ കാരണത്താലാണ് ഈ സൊസൈറ്റി മാറി മാറി ഭരിച്ച കോൺഗ്രസും കമ്യണിസ്റ്റുകാരും ചേർന്ന് ഈ യുവ ഉദ്യോഗസ്ഥയെ ശാരീരികമായും മാനസികമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

ഏഴ് കോടിയോളം രൂപ നാളിതുവരെ കന്നുകാലികളെ കഷ്ടപ്പെട്ടു വളർത്തി അതിനെ കറന്നെടുത്ത് ഈ സൊസൈറ്റിയിൽ പാൽ അളന്ന കർഷകർക്ക് അവകാശപ്പെട്ടതാണ്. ഒരു പണിയും ചെയ്യാതെ അലക്കി തേച്ച കുപ്പായം ഇട്ട് പണിയെടുക്കുന്നവന്റെ വിയർപ്പും അമേധ്യവും ഭുജിക്കുന്ന രാഷ്ട്രീയ നേതാക്കൻമാർ അതിൽ കൊടിയുടെ നിറം നോക്കാതെ ഈ അഴിമതി കണ്ട് പിടിച്ച ഉദ്യോഗസ്ഥയെ ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിനായ് ആടിനെ പട്ടിയാക്കുക ആ പട്ടിയെ പേപ്പട്ടിയാക്കുക അതിന് ശേഷം ആരവം നടത്തി ഒച്ച വച് ആളെ കൂട്ടി അതിനെ കല്ലെറിഞ് കൊല്ലുക ഈ തന്ത്രമാണ് മൂന്ന് പിഞ്ചു കുഞ്ഞുങ്ങുടെ അമ്മയായ പാവം ആദിവാസി സ്ത്രീയോടും ചെയ്യുന്നത്.

മാമാ മാധ്യമങ്ങളെ ഉപയോഗിച്ചും വ്യാജ പരാതികൾ നൽകിയും ജനങ്ങളുടെ മുമ്പിൽ ഇവരെ മോശക്കാരായി ചിത്രീകരിച്ച കൊണ്ടിരിക്കയാണ് അടുത്ത ഊഴം ഇവരെ മാവോയിസ്റ്റാക്കും അതിന് ശേഷം ഒരു വലിയ ഗ്രീൻ ഹണ്ട് ഓപ്പറേഷൻ നടത്തി വെടിവച്ചു കൊല്ലും. ഏഴു കോടി മോഷ്ടിച്ചവർക്ക് അതും ലാഭം പാവം ആദിവാസി സ്ത്രീയെ വെടിവച്ച വന് വീരപതക്കം മുഖ്യധാരാ രാഷ്ട്രിയക്കാർ നല്ലവരും ആദിവാസികൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവർ വിപ്ലവകാരികളും, ചെഗുവേരയുടെ ശിഷ്യൻമാരാണ് ഈ ആദിവാസി പീഡനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നത് മറ്റൊരു യാഥാർത്ഥ്യം. എത്രയും വേഗം സർക്കാർ ഈ വിഷയത്തിൽ ബന്ധപ്പെട്ട് ഒരു പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനകീയ സമരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആദിവാസി സംരക്ഷണ സംഘം നേതാവ് മരിയപ്പൻ നീലിപ്പാറ അറിയിക്കുന്നു.