പെട്ടിമുടി ദുരന്തം ഗോമതി തുറക്കുന്നു പുതിയ സമരമുഖം

പെട്ടിമുടി ദുരന്തം ഗോമതി തുറക്കുന്നു  പുതിയ സമരമുഖം

രവീന്ദ്രൻ, കവർ സ്റ്റോറി

മരണങ്ങളും ദുരന്തങ്ങളും എല്ലാവരെയും വേദനപ്പിക്കുന്നതാണ്, ഉറ്റ ബന്ധുക്കൾ അത് കാലങ്ങളോളം കൂടെ കൊണ്ട് നടന്നു, എന്നാൽ കാലം ആ മുറിവുകൾ ഉണക്കുക തന്നെ ചെയ്യും, പക്ഷെ മൂന്നാർ മേഖലയിലെ തോട്ടം തൊഴിലാളികൾക്ക് ഇതൊന്നും മറക്കാൻ സാധിക്കില്ല കാരണം ഇതുപോലുള്ള ദുരന്തങ്ങൾ കാലങ്ങളായി അവർ അനുഭവിച്ചുകൊണ്ടിരിക്കയാണ്,, അതായത് അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നു., ഒരു നല്ല സൂര്യാദയം നിങ്ങൾക്കിതാ ഞങ്ങൾ നല്കും എന്ന് മധുരം പുരട്ടിയ വിപ്ലവ മുദ്രാവാക്യങ്ങൾ പാടിത്തന്നവർ, തോട്ടം തൊഴിലാളികളുടെ രക്തവും വിയർപ്പും ഊറ്റി കുടിക്കുന്ന യൂണിയൻ നേതാക്കൻമാരുടെ തിരുമുഖം തിരിച്ചറിഞ്ഞു കഴിഞ്ഞവർ, തൊഴിലാളി പ്രേമം പറഞ്ഞു കൊണ്ടിരുന്നവർ അവർ മണ്ണിനടിയിൽ പോയിട്ട് ഒന്ന് തിരിഞ്ഞ് നോക്കാൻ ഇവിടുത്തെ മാധ്യമങ്ങൾ തുടർ ലേഖനങ്ങൾ എഴുതി സ്വസ്ഥത കളഞ്ഞപ്പോൾ രാജാവ് മുഖം കാണിക്കാനെത്തി,

മരിച്ചാൽ അന്ത്യകർമ്മം ഏറ്റുവാങ്ങി ആറടി മണ്ണിൽ വിശ്രമിക്കാൻ സാഹചര്യമുള്ളവർക്ക് 10 ലക്ഷം രൂപ ആശ്വാസധനം നൽകി, വിമാന യാത്രികർക്ക് 75 ലക്ഷത്തിലധികം രൂപ ഇൻഷുറൻസ് പരിരക്ഷയുള്ളപ്പോൾ അതു കൂടാതെയാണ് അധികമായി കൊടുക്കുന്നത്, എന്നാൽ പെട്ടി മുടിയിൽ മണ്ണിൽ പൊതിഞ്ഞു പോയവർക്ക് രണ്ട് ലച്ചം, കൂവ,, തലസ്ഥാനത്തെ ഒരു കപട കമ്യൂണിസ്റ്റ് സാമി സ്വന്തം ആശ്രമം തീവച്ചു പാർട്ടിക്ക് വേണ്ടി രാഷ്ട്രീയ നാടകം കളിചപ്പോൾ രാത്രിക്ക് രാത്രി അവിടെ സന്ദർശനം നടത്തിയ രാജാവിന്, കരിപ്പുരിൽ പോകാൻ താമസമുണ്ടായില്ല, പെട്ടിമുടിയിലേക്ക് ഒരാഴ്ച വേണ്ടി വന്നു. മൂന്നാറിലെ തേയില തോട്ടങ്ങളിലെ ലായങ്ങളുടെ അവസ്ഥ, അവിടെ നീലകുറിഞ്ഞി പൂക്കുന്നത് കാണാൻ പോകുന്നവർ കാണെണ്ടതാണ്, പൂക്കൾ മനസിനെ ആനന്ദകരമാക്കും എന്നാൽ അവിടുത്തെ തൊഴിലാളികൾ അന്തിയുറങ്ങുന്ന ഇടം കണ്ടാൽ ഹൃദയഭേദകമാണ്,

എന്നാൽ ഒരു ജോലിയും ചെയ്യാത്തഅവിടത്തെ യൂണിയൻ നേതാക്കൾ താമസിക്കുന്നത്, കോടികൾ വരുന്ന രമ്യഹർമത്തിലാണ്, കൂടാതെ ബിനാമി ഇടപാടുകളിൽ വളരെയെറെ റിസോർട്ടുകൾ സ്വന്തമായും, ഞങ്ങൾ കൊയ്യും വയലുകൾ ഞങ്ങളുടെ താകും പൈങ്കിളിയെ,, ശരിയാ തോട്ടം തൊഴിലാളികളുടെ അമേധ്യം ഭുജിച്ച് നേതാവായ വർ പറയുന്നത്, കേരളം കേട്ടതാണല്ലോ,ഗോമതി എന്ന സ്ത്രീ, ഇവിടുത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയപ്പോൾ അവർ മറ്റെ പണിക്കാരിയായ് ചിത്രീകരിച്ച് ഉച്ചഭാഷിണിയിലൂടെ പറഞ്ഞ് പരിഹാസചിരി നടത്തിയത് ചെന്ന് തറച്ചത് ഓരോ തൊഴിലാളികളുടെയും നെഞ്ചുകളിലാണ് 350 രൂപ കൂലി വാങ്ങുന്നവരിൽ നിന്നും പിരിച്ച് വാങ്ങുന്ന തുകയിൽ കുടാതെ കമ്പനികളിൽ നിന്നും വൻ തുകകൾ കൈക്കൂലി വാങ്ങി നാളിതുവരെയായ് തൊഴിലാളികൾക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ തിരസ്കരിച്ചതും തൊഴിലാളി പാർട്ടികളാണ്, സന്തതിപരമ്പരകളായി അവർ ഇവിടെ ജോലി ചെയ്യുന്നു ഇന്നും അവർക്ക് മരിച്ചാൽ അന്ത്യകർമ്മം നിർവഹിക്കാൻ ഒരു പിടി മണ്ണില്ല, അതിന് ഉത്തരവാദികൾ തൊഴിലാളി യൂണിയൻ നേതാക്കൾ തന്നെയാണ്,

മുഖ്യമന്ത്രി പിണറായി വിജയനെ മുഖം കാണിക്കാൻ സഖാക്കളായ ഏറാൻ മൂളികളെ മാത്രം സങ്കടം കേൾപ്പിക്കാൻ വിശ്രമ മന്ദിരത്തിലേക്ക് ആനയിച്ചവർ പൊതുവഴിയിലും ദുരന്തഭൂമിയിലും കണ്ണിരുമായി നിന്നവരെ കാണാൻ എന്തു കൊണ്ട് അനുവദിച്ചില്ല,? സാധിക്കില്ല കാരണം കണ്ണീരിൽ ഉപ്പുരസം ചേർന്ന ചോദ്യങ്ങൾക്ക് രാജാവിനും പാർട്ടിക്കാർക്കും മറുപടി ഉണ്ടാവില്ല, വിയർക്കും ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ കാരണം അവിടെ ഒരു ഗോമതി മാത്രമല്ല നുര്കണക്കിന് ഗോമതി മാർ ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചോദിക്കാൻ വിമാനപകടത്തിൽ മരിച്ചവർക്ക് ആശ്വാസധനം പ്രഖ്യപിക്കാൻ കൂടിയാലോചനകളോ മന്ത്രിസഭകളൊ കൂടെണ്ടി വന്നില്ല പെട്ടി മുടിയിലെ ദരിദ്ര നാരായണൻ മാർക്ക് പിച്ച കൊടുക്കാൻ കൂടിയാലോചന വേണമത്രെ, മുഖ്യൻ്റെ വരവിൻ്റെ മുന്നോടിയായ തൊഴിലാളികൾ,ക്ക് ശ്വാസന നൽകിയിരുന്നു മാധ്യമങ്ങൾക്ക് മുന്നിലും, മുഖ്യൻ്റെ മുൻപിലും, തിരുമനസിന് കോപം ഉണ്ടാവാൻ ഉള്ള കാര്യം എന്തെങ്കിലും ആരെങ്കിലും ഉണ്ടാക്കിയാൽ പെട്ടിമുടിയിൽ മണ്ണിനടിയിൽ പോയവരുടെ കൂട്ടത്തിൽ അവരെയും വിടുമത്രെ, പാവങ്ങൾ രാജാവിനെ വണങ്ങി നിന്നു.

ഒരു പക്ഷെ പെട്ടി മുടി ദുരന്തം ഒരു നിയോഗമായി തോട്ടം തൊഴിലാളികളുടെ ചരിത്രം മാറ്റി കുറിച്ചേക്കാം കാരണം ഗോമതിയുടെ പിറകിൽ പലരും ധൈര്യത്തോടെ അണി ചേരുന്നുണ്ട്,  നഷ്ടപ്പെടാൻ ശ്വാസം മാത്രം സ്വന്തമായുള്ള തോട്ടം തൊഴിലാളികൾ വിപ്ലവ പാർട്ടികളുടെ യഥാർത്ഥ സ്വഭാവം ബോധ്യപ്പെട്ടു. രാജാവിനെ കണ്ടു എല്ലാം തൃപ്തിയായി,ഗോമതിയെ മാവോയിസ്റ്റാക്കി വെടിവച്ചു കൊന്നില്ലെങ്കിൽ, കമ്യൂണിസ്റ്റുകാരാൽ കൊല്ലപ്പെട്ടില്ലെങ്കിൽ,ഗോമതിയുടെ സമരം ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും, തൊഴിലാളികളുടെ ജീവിത രീതികൾ മനുഷ്യർക്ക് ചേർന്ന തലത്തിലേക്ക് എങ്കിലും കൊണ്ടുവരാൻ പുതിയ ഗോമതി മാരുടെ തുടക്കം പെട്ടിമുടിയിൽ നിന്ന് തന്നെ തുടങനായ് മണ്ണിനടിയിൽ കിടക്കുന്ന നമ്മുടെ സഹോദരങ്ങൾ കാരണമാകട്ടെ,