അദ്ധ്യാപകർ പിടിച്ചെടുത്ത ഫോണുകൾ കുട്ടികൾക്ക് തിരികെ നല്കേണ്ടി വരും
ശശി കളരിയേൽ
തൃശ്ശൂർ: മൊബൈൽ ഫോണുകൾ സ്‌കൂളുകളിൽ കൊണ്ടുവരാൻ പാടില്ല എന്നതായിരുന്നു നിയമം. അങ്ങനെ കേരളത്തിലെ പല വിദ്യാലയങ്ങളിലും കുട്ടികൾ രഹസ്യമായി കൊണ്ടുവന്ന ഫോണുകൾ അദ്ധ്യാപകർ ബലമായി പിടിച്ചെടുത്ത് പ്രധാനാദ്ധ്യാപകന്റെ കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ കാലം മാറി കോവിഡ് വന്നതോടെ ഓൺലൈൻ പ0നം സാർവ്വത്രികമാകുകയും കുട്ടികൾ മൊബൈൽ ഫോണുകൾ നോട്ടുപുസ്തകം പോലെ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയിരിക്കയാണ്.
പള്ളിക്കരയിലെ വിട്ടമ്മ സമീറ തന്റെ മകളുടെ ഫോൺ കലോത്സവ ദിവസം സ്‌കൂൾ അധികൃതർ പിടിച്ചു വെച്ചുവെന്നും പാവപ്പെട്ട തനിക്ക് മകൾക്ക് പുതിയ ഫോൺ വാങ്ങിനല്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും
സ്‌കൂൾ അധ്യാപകർ ബലമായി പിടിച്ചു വെച്ച ഫോൺ തിരികെ നല്കണമെന്നും ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഫോണുകൾ തിരികെ നല്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. ഇത്തരത്തിൽ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ നൂറ് കണക്കിന് ഫോണുകൾ അധ്യാപകർ പിടിച്ചെടുത്തിട്ടുണ്ട്.
അഴിയൂർ ഹയർ സെക്കണ്ടറി സ്‌കളിലെ ഒരു വിദ്യാർത്ഥിയിൽ നിന്ന് പിടിച്ചെടുത്തത് വളരെ വില കൂടിയ ഫോണായിരുന്നു. അതാകട്ടെ അമ്മയുടെതും. തുടർന്ന് വിദ്യാർത്ഥിയും അമ്മയും കരഞ്ഞ് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഫോൺ നല്കി നല്ല ഫോൺ തിരികെ കൊടുത്ത കഥയും ഒരു വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു. കാലം മാറിയതോടെ ഫോൺ ഉപയോഗം കുട്ടികളുടെ അവകാശമായി മാറിയിരിക്കയാണ്. നെറ്റ് തുറക്കുന്നതോടെ വരുന്ന അശ്ലീല വെബ് സൈറ്റുകൾ കുട്ടികൾ പരതി നോക്കുന്നതിൽ പരിഭ്രാന്തരായി നിരവധി വിട്ടമ്മമാർ മനശാസ് വിദഗ്ദമാരെ വിളിക്കുന്നതായി പ്രമുഖ മനശാസ്ത്ര വിദഗ്ദൻ ഡോദിനേശ് കവർ സ്റ്റോറിയോട് പറഞ്ഞു കുട്ടികൾ ടിക്ക് ടോക്ക്, അശ്ലീല കഥകൾ സൈറ്റുകൾ എനിവ പതിവായി സന്ദർശിക്കുന്നുവെന്നും ഇത് ലൈംഗിക അരാജകത്വം ഉണ്ടാക്കുമെന്നും ഭയന്ന് ഒരു വിട്ടമ്മ ജോലി രാജിവെച്ച് കുട്ടിക്ക് കൂട്ടിരിക്കയാണ്.
ദേവികയുടെ മരണം പ്രതിപക്ഷ സംഘടനകൾ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിൽ നിൽപ്പു സമരം തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ പഠനം 45 ലക്ഷത്തോളം കുട്ടികളും ഒന്നര ലക്ഷത്തോളം അധ്യാപകരും സ്വാഗതം ചെയ്യുകയും പഠനം തുടരുകയും ചെയ്തതോടെ ഇന്റർനെറ്റ് വളരെ മെല്ലെയാവുകയുകയും കംപ്യൂട്ടർ, ലാപ് ടോപ്പ്, ഫോൺ, വെബ്ബ് കാമറ തുടങ്ങിയ വകളുടെ വിപണനം തകൃതിയായി നടക്കുകയാണിപ്പോൾ.
Comments (0)