ആര്.സി.സി: മന്ത്രി ഇടപെട്ടിട്ടും പരിഹാരമില്ലാതെ മരുന്ന് ക്ഷാമം
തിരുവനന്തപുരം: ആരോഗ്യമന്ത്രി ഇടപെട്ടിട്ടും ആര്.സി.സിയിലെ മരുന്നുക്ഷാമത്തിന് പരിഹാരമായില്ല, അവശ്യമരുന്നുകള്‍ പോലും ആശുപത്രിയില്‍ ലഭ്യമാകാതാതോടെ ചികിത്സയെയും ബാധിക്കുന്നു.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലേയാഗത്തില് ആവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) എത്തിക്കുമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ യോഗം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആവശ്യമായ അളവിലുള്ള മരുന്നുകള്‍ ലഭിക്കുന്നില്ലെന്നാണ് ആര്.സി.സിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കുറഞ്ഞ അളവില്‍ എത്തിക്കുന്നവയാകെട്ട തികയുന്നുമില്ല. കീമോ ചികിത്സക്കടക്കമുള്ള സുപ്രധാന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്.
കാരുണ്യയില്‍ നിന്ന് കെ.എം.എസ്.സി.എല്‍ മരുന്നെത്തിക്കാമെന്നതായിരുന്നു യോഗത്തിലെ മറ്റൊരു തീരുമാനം. ഏതാനും ഇനം മരുന്നുകള്‍ നല്‍കിയെങ്കിലും വിലവിവരമില്ലാത്തതിനാല് സ്റ്റോക്കില്‍ ചേര്‍ക്കാനാകാത്ത സ്ഥിതിയാണ്. ഇത് മൂലം ഉപയോഗിക്കാനാവാതെ ഇവ ആര്.സി.സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിലവിവരമില്ലാത്തകാര്യം ആര്.സി.സി കെ.എം.എസ്.സി.എല്ലിനെ അറിയിച്ചിട്ടുണ്ട്.
സാേങ്കതിക പ്രശ്നങ്ങളും വാങ്ങലിലെ വൈകലുമെല്ലാമായി മരുന്ന് ക്ഷാമം പരിധി വിടുേമ്ബാള് പ്രയാസത്തിലാകുന്നത് സാധാരണക്കാരായ രോഗികളാണ്. ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ കാരുണ്യഫാര്മസിയിലോ എസ്.എ.ടിയിലേക്കോ ഒാടേണ്ട സ്ഥിതിയാണിപ്പോള്‍.
ഉന്നതതലയോഗം ചേര്‍ന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ മരുന്നുകള്‍ ലഭ്യമായെങ്കിലും പിന്നീട് കാര്യങ്ങള്‍ പഴയപടിയാവുകയാണ്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസിയില്‍ നിന്നോ എസ്.എ.ടി ആശുപത്രിയിലെ പേയിങ് കൗണ്ടറില്‍ നിന്നോ മരുന്ന് വാങ്ങാമെന്നതും ഇതിെന്റ വിശദാംശങ്ങള്‍ ആര്.സി.സിയില്‍ നല്കിയാല് തുക ആര്.സി.സി നല്‍കുമെന്നതാണ് ആകെ ആശ്വാസം.
മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതരുമായി ആശയവിനിമയം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും കെ.എം.എസ്.സി.എല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ആര്.സി.സിയ്ക്ക് സ്വന്തം നിലയില്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു.
Comments (0)