ശുചിത്വത്തിൻ്റെ ബാലപാഠത്തെക്കുറിച്ച് ലവലേശബോധമില്ലാത്ത ജില്ലാ ഭരണ സിരാകേന്ദ്രം
തൃശൂർ: ജില്ലാ ഭരണാധികാരിയുടെ ആസ്ഥാനത്തിലെ ചില കാഴ്ചകൾ, തൃശൂർ ജില്ലാ കലക്ട്രേറ്റിലെ രണ്ടാം നിലയിലെ ടോയ്ലറ്റ് സംവിധാനത്തിലെ കാഴ്ചകളാണിത്, ജില്ലയിലെ പൊതു സമൂഹത്തെ ശുചിത്വ ബോധവൽക്കരണം നടത്തുന്ന അതിനായ് കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് ചിലവാക്കുന്നു., അത് ചില "വാ" യിൽ പോകുന്നു, ജീവിത ശൈലി രോഗങ്ങൾ അടക്കമുള്ള രോഗികൾ ഉൾപ്പെടെ നിരവധി ദൈനം ദിനം പല കാര്യങ്ങൾക്കായ് സന്ദർശിക്കുന്ന വിവിധ കാര്യാലയങ്ങളിൽ വരുന്നവർ" ശങ്ക "കൾ തീർക്കാൻ കയറുന്ന ഇടമാണിത്, ഒരു 500 രൂപ കൊടുത്താൽ ഒരു അന്യസംസ്ഥാന തൊഴിലാളി ഒരു മണിക്കൂർ കൊണ്ട് ഇത് വൃത്തിയാക്കിയേനെ, മാസം പതിനായിരക്കണക്കിന് രൂപ വാങ്ങുന്ന ക്ലാസ് 4 ജീവനക്കാർ നിരവധിയുള്ള സ്ഥലമാണിത്, എല്ലാ വകുപ്പിൻ്റെയും ഓഫീസുകളിലും, H0 D മാർക്കും അവരുടെ ഓഫീസിനോടു് ചേർന്ന്, സാമാന്യം വൃത്തിയുള്ള ശുചി മുറി ഉണ്ടാകും പക്ഷെ അപേക്ഷയുമായ് വരുന്ന രണ്ടാം കിട പൗരൻമാരോട് ആർക്ക് എന്ത് പ്രതിബദ്ധതയാണുള്ളതെന്നുള്ള ചെറിയ ഉദാഹരണം മാത്രമാണിത്, പക്ഷെ ജില്ലയായ ജില്ലകളിലെല്ലാം ശുചിത്വം പഠിപ്പിക്കാൻ നടക്കുന്ന ജില്ലാ ഭരണാധികാരികളെ, ജില്ലാ ആരോഗ്യ വകുപ്പേ, പരാതികളുമായ് നിങ്ങളുടെ ദയക്കായ് മണിക്കുറുകൾ കാത്തു നിൽക്കുന്ന രണ്ടാം കിട പൗരൻമാർക്ക് ആരോഗ്യ സംബന്ധമായും സ്വഭാവികമായും ഉണ്ടാവുന്ന ശങ്കകൾ പരിഹരിക്കാൻ ഇടം നൽകാൻ ജനാധിപത്യ നിയമ ക്രമത്തിൽ അവർക്ക് അവകാശമുണ്ട് അതിലുപരി കടുത്ത മനുഷ്യാവകാശ ലംഘനവുമുണ്ട്, കലക്ട്രേറ്റിലെ ഉദ്യോഗസ്ഥൻമാരുടെ സംഘടനാ നേതാക്കളെ നിങ്ങൾ അവകാശങ്ങളെ കുറിച്ച് ഘോര ഘോരം വായ്ത്താരിയിടുമ്പോൾ ഇവിടെ എത്തിപ്പെടുന്ന രണ്ടാം കിട പൗരൻമാരോട് അവർക്കർഹതപ്പെട്ട അവകാശം സ്ഥാപിച്ചു കൊടുക്കാൻ നിങ്ങളും ഉത്തരവാദികളാണെന്ന കാര്യം വിസ്മരിക്കരുത്, നിങ്ങളും അടിത്തുൺ പറ്റിക്കഴിഞ്ഞ് ഇവിടെ തന്നെ വരേണ്ടവരാണ്
Comments (0)