ആലുവ അർബൻ ബാങ്ക്, കരുവന്നൂരിനെ കവച്ചു വക്കുന്ന വെട്ടിപ്പും അഴിമതിയും, റിസർവ്വ് ബാങ്ക് അന്വേഷണം തുടങ്ങി, യോഗ്യതയില്ലാത്ത ആളെ DG M ആക്കിയതിൽ അന്വേഷണം നടത്താൻ ഹൈക്കോടതിയും
ആലുവ: സഹകരണ നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തി സാധാരണക്കാർ വിശ്വസിച്ച് പണം ഏൽപിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പും വെട്ടിപ്പും കേരളത്തിൽ പ്രാധാന്യമല്ലാത്ത വാർത്തകളായി കഴിഞ്ഞു അതോടൊപ്പം സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ വെള്ളത്തിലായിപ്പോയി നിരവധി പേർ ആത്മഹത്യ ചെയ്ത സംഭവങ്ങളും നിക്ഷേപങ്ങളിലൂടെയും അത് കൃത്യമായി വിനിമയവും ചെയ്യുന്ന ഒരു സഹകരണ ബാങ്കും നഷ്ടത്തിലാകുകയോ നിക്ഷേപകർ ഹത്യ ചെയ്യപ്പെടേണ്ട ആവശ്യവും വരുന്നില്ല പക്ഷെ അവിടുത്തെ ഭരണ സമിതിയിലെ കള്ളൻമാരാണ് ഓരോ ബാങ്കും നശിപ്പിക്കുന്നത്, കേരളത്തിൽ കരുവന്നൂർ കഴിഞ്ഞാൽ അടുത്ത വലിയ തട്ടിപ്പും വെട്ടിപ്പും നടന്നുകൊണ്ടിരിക്കുന്നത് ആലുവ അർബൻ സഹകരണ ബാങ്കാണെന്ന് അവരുടെ ഇൻ്റേണൽ റിപ്പോർട്ടും റിസർ ബാങ്ക് ഓഫ് ഇന്ത്യക്ക് പോയിട്ടുള്ളതും അടുത്ത വാരം അവർ അന്വേഷിക്കുന്ന വിവരങ്ങൾ വെളിച്ചത്തു വരുമ്പോൾ വ്യക്തമാകും, സഹകരണ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി യാതൊരു യോഗ്യതയുമില്ലാത്ത, യോഗ്യത പരിശീലനവും വിജയകരമായി പരിശീലനം പൂർത്തിയാക്കി പരിക്ഷ പാസാവുകയും ചെയ്യാത്ത അടിസ്ഥാന യോഗ്യതയില്ലാത്ത ആളെയാണ് ഡപ്യൂട്ടി ജനറൽ മാനേജരായ് നിയമിച്ചിരിക്കുന്നത്, ആദ്യ ടേമിൽ പാർട്ടിയുടെ നോമിനിയായ് ബോർഡ് മെമ്പറായിരുന്ന വ്യക്തി മൂന്ന് വർഷം കഴിഞ്ഞപ്പോൾ ബാങ്കിൻ്റെ വൈസ് ചെയർമാനായി ഇത് ഈ ബാങ്കിൻ്റെ മാത്രം പ്രത്യേകതയാണ്, ഇവിടുത്തെ അഴിമതികൾക്ക് ചുക്കാൻ പിടിക്കുന്നു എന്നാരോപണമുള്ള അമൽരാജ്, ജാഫർ, യൂസഫ്, ജോസി പി. ആൻഡ്രൂസ് എന്നിവരെ റിസർവ് ബാങ്കിൻ്റെ B R ആക്റ്റ് പ്രകാരം 1/8/2025 മുതൽ പ്രസ്തുത പദവിയിൽ വഹിക്കാൻ പാടില്ലെന്ന് R: B, I യുടെ ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളതാണ്, ബാങ്കിൻ്റെ ചെയർമാനെതിരെ കോൺഗ്രസ്സിൻ്റെ മുഖപത്രമായ "വീക്ഷണം" പത്രത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയതും വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്, ഭരണ സ്വാധീനം ഉപയോഗിച്ച് വിജിലൻസ് കേസ് തേച്ച് മാച്ച് കളയാൻ ചിലർ തിരുവനന്തപുരം സന്ദർശിച്ചു തുടങ്ങിയെങ്കിലും കേന്ദ്ര ഏജൻസിയുടെ ശ്രദ്ധയിൽ ഈ വിഷയം ചെന്നെത്തിയതിനാൽ അത്ര പെട്ടെന്ന് ഇത് സാധ്യമാകാൻ ഇടയില്ല കൂടാതെ എൻഫോഴ്സ് ഡയറക്റ്ററേറ്റിൻ്റെ ഒരു സന്ദർശനം അധികം, വൈകാതെ ആലുവ അർബൻ ബാങ്കിൻ്റെ പടി കയറാൻ കാലതാമസമില്ല,, ഇവിടെ ജോലി ചെയ്തിരുന്ന സീനിയർ ബാങ്ക് മാനേജർ എൻ, എൽ, സൂസി എന്ന ജീവനക്കാരി ഇടപാടുകാരെ കബളിപ്പിച്ചും വ്യാജ പവർ ഓഫ് അറ്റോർണികൾ തയ്യാറാക്കിയും തട്ടിച്ചകോടികൾ തിരിച്ചുപിടിക്കാൻ ഭരണ സമിതിക്ക് താത്പര്യമില്ലാത്തത് സൂസി വായ തുറന്നാൽ നാറുന്നത് ബാങ്കിലെ ഭരണസമിതിയിലെ കൊച്ചുണ്ണിമാരായിരിക്കും എന്നതുകൊണ്ടാണ് എന്തായാലും അധികം വൈകാതെ കേന്ദ്ര ഏജൻസികളുടെ ആലുവ സന്ദർശനതോടെ കരുവന്നൂരിനെ തോൽപ്പിച്ച് ആലുവ അർബൻ ബാങ്ക് തട്ടിപ്പിൻ്റെ കഥകളിൽ സ്ഥാനം പിടിക്കാൻ ആലുവക്കാർ കാത്തിരിക്കയാണ്



Editor CoverStory


Comments (0)