പണം തിരികെ കെട്ടാന്‍ വൈകുന്നതും കുറഞ്ഞ തുക അനുവദിക്കുന്നതും മൂലും മെഡിസെപ് ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍
കോഴിക്കോട് : മെഡിസെപ് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍. ചികിത്സയ്ക്കായി ചെലവാക്കിയ പണം തിരികെ കെട്ടാന്‍ വൈകുന്നതും കുറഞ്ഞ തുക അനുവദിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് ആശുപത്രികള്‍ പറയുന്നു. പ്രായോഗിക പ്രശ്‌നങ്ങള്‍ മൂലം പദ്ധതിയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചില ആശുപത്രികള്‍ സര്‍ക്കാരിനെ അറിയിച്ചു തുടങ്ങി. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ തന്നെ ആനുകൂല്യം നല്‍കുന്ന വിഭാഗങ്ങള്‍ വെട്ടിച്ചുരുക്കുകയാണ്. ഓര്‍ത്തോ, കാര്‍ഡിയോ, ജനറല്‍ വിഭാഗങ്ങളില്‍ ചികിത്സ ലഭിക്കുമ്പോള്‍ 'പ്രസവം' മിക്ക ആശുപത്രികളില്‍ നിന്നും പുറത്തായി. ചില ആശുപത്രികളില്‍ പ്രസവം ഉള്‍പ്പെടുത്തിയിരുന്നു, എന്നാല്‍ രണ്ടു പ്രസവത്തിനു മാത്രമേ ആനുകൂല്യമുള്ളൂ. ആദ്യ രണ്ടു പ്രസവത്തിലെ കുട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ മൂന്നാമത്തെ പ്രസവത്തിന് ആനുകൂല്യം നല്‍കില്ലെന്ന വിചിത്രവാദം ഉന്നയിച്ച് ആശുപത്രികളുടെ ക്ലെയിം നിരസിച്ചിട്ടുണ്ട്. മെഡിസെപ് തിരക്കിട്ടു നടപ്പാക്കിയതിനാല്‍ ഇതു സംബന്ധിച്ച് പല ആശുപത്രികള്‍ക്കും വ്യക്തതയില്ല. ഓരോ രോഗത്തിനും നിശ്ചയിച്ച പാക്കേജ് തുക മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്കു റീ ഫണ്ട് ചെയ്തുനല്‍കുന്നുള്ളൂ. ഇതു മൂലം ആശുപത്രി അധികൃതരും രോഗികളും തമ്മിലുള്ള വാക്കേറ്റം ആശുപത്രികളില്‍ പതിവാണ്.
Comments (0)