ചരിത്രത്തില്‍ നിന്ന് മായില്ല ഗോദ്രാ: സമ്പര്‍മതി ട്രെയിനില്‍ രാമഭക്തരെ ചുട്ടുകൊന്ന ആ കറുത്ത ദിനത്തിന് 18 ആണ്ട് തികയുന്നു
ന്യൂഡൽഹി : ഫെബ്രുവരി 27 ആ ദാരുണസംഭവത്തിൻറെ ഓർമ്മയായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത് . 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സബർമതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകില്ല.ട്രെയിനിലുണ്ടായിരുന്നവർ ഹിന്ദു തീർഥാടകരായിരുന്നു.അയോദ്ധ്യയിൽ വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമ്മിക്കുന്നതിനായി നടത്തിയ പൂർണ്ണാഹുതി മഹായജ്ഞത്തിൽ സംബന്ധിച്ച് തിരിച്ചു വരികയായിരുന്ന കർസേവകരായിരുന്നു സബർമതി എക്സ്പ്രസ്സിൽ ഉണ്ടായിരുന്നത്.ഗോദ്രാസംഭവത്തിൽ 59 തീർത്ഥാടകരാണ് വെന്തു മരിച്ചത്.തീവണ്ടിയിലെ എസ് 6 എന്ന കോച്ചാണ് അക്രമികൾ കത്തിച്ചത്. 23 പുരുഷന്മാരും 16 സ്ത്രീകളും 20 കുട്ടികളുമായി 59 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. അഹമ്മദാബാദിലേക്കുള്ള സബർമതി എക്സ്പ്രസ് ഗോദ്ര സ്റ്റേഷനിൽ നിന്ന് ആരംഭിച്ചതിന് പിന്നാലെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.ഉടൻ തന്നെ രാമഭക്തർ കയറിയ ട്രെയിനിലെ കമ്പാർട്ട്മെന്റിന് ഇസ്ലാമിക മതഭീകരർ തീയിടുകയും ചെയ്തു.ഗോദ്രാ സംഭവത്തെ തുടർന്ന് ഗുജറാത്തിൽ വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധി പേർക്ക് ജീവൻ നഷ്ടമായി.
Comments (0)