മഹാമാരിക്കിടയില്‍ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ

മഹാമാരിക്കിടയില്‍ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവര്‍ പ്രശംസ അറിയിച്ചത്. മാഹാമാരിയില്‍ നിന്നു കൊണ്ടുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും ഡിജിറ്റലൈസേഷന്റെ വിജയത്തിനും അഭിനന്ദനങ്ങള്‍ എന്ന് ട്വിറ്ററില്‍ ക്രിസ്റ്റലീന കുറിച്ചു. ഒപ്പം ഇന്ത്യയുടെ മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. വലിയ ഒരു സംവിധാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനും ഐഎംഎഫിന്റെ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയുടെ ശക്തമായ നേതൃത്വവും ഉണ്ടാവുമെന്ന് ജോര്‍ജീയ പ്രതീക്ഷിക്കുന്നതായി അവര്‍ വ്യക്തമാക്കി. ഇതിന് പുറമെ ക്രിസ്റ്റലീന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വരാനിരിക്കുന്ന ജി 20 യുടെ അദ്ധ്യക്ഷനെ പറ്റിയും ഐഎംഎഫിന്റെ പിന്തുണയും കൂടികാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇതിന് പുറമെ ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന ദോഷങ്ങളെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും അതിര്‍ത്തി കടന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഇരുകൂട്ടരുടെയും ആശങ്കകള്‍ പങ്കിട്ടു. ഭക്ഷ്യ-ഊര്‍ജ്ജ വിലകളിലെ വര്‍ദ്ധനയും അന്താരാഷ്ട്ര കടവുമാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.