ആലുവ: മോഫിയയുടെ മരണം, ആരോപണ വിധേയരെ സംരക്ഷിച്ചത് കോൺഗ്രസ് നേതാവ്വ്?
ആലുവ: മോഫിയ പർ വീണിൻ്റെ ദാരുണമായ മരണത്തിൽ കലാശിച്ച സംഭവങ്ങളിലേക്ക് കാരണക്കാരനായ കോൺഗ്രസ് നേതാവിൻ്റെ പ്രവർത്തനങ്ങൾ ഈ വിഷയത്തിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ സമരം നടത്തി ശ്രദ്ധ നേടിയ കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയ കടുങ്ങല്ലൂർ സ്വദേശിയും ബ്ലോക്ക് ഭാരവാഹിയുമായ ജയനെതിരെ പാർട്ടി നടപടികൾ സ്വീകരിക്കാത്തത് പ്രാദേശികമായി കോൺഗ്രസിന് തിരിച്ചടിയാകുന്നു. 2020ൽ ഒരു പതിനൊന്നുകാരിയായ പിഞ്ചു കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പരാതിക്കാരനായ പെൺകുട്ടിയുടെ പിതാവിനെതിരെ കള്ള കേസ് എടുപ്പിക്കുകയും പീഡകനെ സംരക്ഷിച്ചു നിർത്താൻ ബിനാനി പുരം പോലീസിനെ ഉപയോഗപ്പെടുത്തിയതും ഇതേ കോൺഗ്രസ് നേതാവാണ് ആലുവ SP ഓഫീസിൽ എന്തു നടത്തണമെന്ന് വരെ സ്വാധീനമുള്ളയാളാണ് ഈ നേതാവ് ഭരണകക്ഷി നേതാക്കളുടെ ന്യായമായ ശുപാർശകൾ പോലും അവഗണിക്കുന്ന Sp ഓഫീസിലുള്ള ഇയാളുടെ പിടിപാടിൽ ഭരണകക്ഷി നേതാക്കൾ അസംതൃപ്തരാണ്, മോഫിയയുടെ പിതാവിൻ്റെ പരാതിയുമായി ബന്ധപ്പെട്ട് ആലുവ ഇൻസ്പെക്ടറായിരുന്ന സുധീറിനെ ആദ്യം മുതൽ തന്നെ കാര്യങ്ങളുടെ സത്യാവസ്ഥ മറച്ചു വച്ച് തെറ്റിദ്ധരിപ്പിച്ചതിൻ്റെ ബാക്കിപത്രമാണ് ആ കുട്ടിയുടെ മരണത്തിലേക്ക് എത്തിച്ചേർന്നത്, സ്റ്റേറ്റ്സ്പെഷൽ ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഈ വിഷയത്തിലുള്ള ഗൗരവം മനസിലാക്കി ശുപാർശക്കാരെ ഒഴിവാക്കി രണ്ട് കൂട്ടരെയും ചർച്ചക്ക് വിളിച്ച് കേസിൽ ഒരു തീരുമാനം എടുക്കാനായ് ഇൻസ്പെക്ടറുടെ മുൻപിൽ നിൽക്കുമ്പോൾ പീഡനങ്ങൾ കൊണ്ട് പൊറുതിമുട്ടിയ പെൺകുട്ടി സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽഭർത്താവിൻ്റെ അപ്രതീക്ഷിതമായിചെകിട്ടത്തടിക്കുന്നത് കണ്ട ഇൻസ്പെകർ ഉച്ചത്തിൽ ആക്രോശിച്ച് തുടർ സംഘട്ടനങ്ങൾ ഒഴിവാക്കുകയായിരുന്നു. ഈ വിഷയം കോൺഗ്രസിൻ്റെ പ്രാദേശിക നേതാവാണ് ഇതുവരെ എത്തിച്ചതെന്നുള്ള കാര്യം അറിഞ്ഞിട്ടും ഈ ബ്ലോക്ക് ഭാരവാഹിക്കെതിരെ യാതൊരു നടപടിക്കും കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തതിൽ പ്രാദേശികമായ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്
Comments (0)