"അവൾക്കായ്" അപ്പോളോ കാമ്പയിൻ തുടങ്ങി
അങ്കമാലി: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അവൾക്കായ് അപ്പോളോ കാമ്പയിൻ തുടങ്ങി. സി.ഇ.ഒ. പി. നീലകണ്ഠൻ, മെഡിക്കൽ ഡയറക്ടർ ഡോ. എസ്.ആർ. അനിൽ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബ്, ഗൈനക്കോളജിസ്റ്റുമാരായ ഡോ. സി.വി. മേഴ്സി, ഡോ. കെ.എൻ. സ്മിത, ഡോ. അഞ്ജന വേണുഗോ പാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പെൺകുട്ടികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി 11 മുതൽ 20 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബ് പെൺകുട്ടികളിൽ കണ്ടുവരുന്ന ശാ രീരികവും മാനസികവുമായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങ ളും വിശദീകരിച്ചു.
15 മുതൽ 18 വരെ പ്രായമുള്ള പെൺകുട്ടികൾക്കുള്ള സൗജന്യ കോവിഡ് വാക്സിനേഷൻ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ബുധനാഴ്ച 9 മുതൽ ഒന്നുവരെ വാക്സിൻ ലഭിക്കും. വാക്സിനേഷൻ, ഹെൽത്ത് പാക്കേജ് എന്നിവ സംബന്ധി ച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98951 82800,



Author Coverstory


Comments (0)