കോടികളുടെ നിക്ഷേപ തട്ടിപ്പിൻ്റെ പാതയിൽ ICL ഫിൻകോർപ്പും
തൃശൂർ: ഒരായുസ്സു മുഴുവൻ പണിയെടുത്ത് സമ്പാദിച്ചതും ഉള്ളത് വിറ്റുപെറുക്കിയും ,മണലാരണ്യത്തിൽ ചോര നീരാക്കിയതും ജീവിതത്തിൻ്റെ സായംകാലം ഉള്ള സമ്പാദ്യം കൊണ്ട് വിശ്രമജീവിതം നയിക്കാമെന്നും കരുതിയവരും പെൺമക്കളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയാനും കേറി കിടക്കാൻ ഒരു വീടു പണിയാമെന്നും മറ്റും നൂറ് സ്വപ്നങ്ങൾ കണ്ട് ഫിൻകോർപ്പ് കമ്പനികളിൽ വിശ്വാസമർപ്പിച്ച് ഏല്പിക്കുന്ന പണമെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന മലയാളി എത്ര കണ്ടാലും പഠിക്കാത്ത അവസ്ഥയിലെത്തി നില്ക്കുന്നതിൻ്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ദിനംപ്രതി നടക്കുന്നുണ്ട് അതിൻ്റെ തുടർക്കഥയായ് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.സി: എൽ, ഫിൻകോർപ്പെന്ന സ്ഥാപനം മാറിക്കൊണ്ടിരിക്കുന്നതായി ഇതിൽ പൈസ നിക്ഷേപിച്ച നിക്ഷേപകർ ആരോപിക്കുന്നു. അവർ ബോധ്യപ്പെടുത്തിയ രേഖകൾ പ്രകാരം ഐ.സി.എൽ ചെയർമാൻ ശ്രീ അനിൽകുമാർ നിക്ഷേപകർ നിക്ഷേപിച്ച തുകകൾ അവരറിയാതെ അനധികൃതമായി അനിൽകുമാറിൻ്റെ പേരിലേക്ക് മാറ്റി എന്ന ഗൗരവതരമായ കാര്യം നടന്നു എന്നത് തട്ടിപ്പ് തന്നെയാണ് എന്നത് വ്യക്തമാണ്, , ഇപ്പോഴുംപുതിയ, പുതിയ വാഗ്ദാനങ്ങൾ നൽകി ഐ.സി.എൽ ൻ്റെ ഏജൻ്റ് മാർ പുതിയ നിക്ഷേപകരായ ഇരകളെ കണ്ടെത്തുന്നതിൽ വ്യാപൃതരാണ്, ഇവിടെ നിക്ഷേപിച്ചവർക്ക് മുതലും പലിശയും കിട്ടാത്ത അവസ്ഥയിൽ കോടതികളെയും ആശ്രയിച്ചു കൊണ്ടിരിക്കുന്നു. സ്വർണം പണയം ബാങ്കിൽ വക്കുന്നത് തിരിച്ചു കിട്ടുമോ എന്ന ഭയവും നിക്ഷേപകരിലുണ്ട്, പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമുള്ള കേസുകളിൽ ഏതൊരു വമ്പൻ തട്ടിപ്പുകാരൻ്റെ തു പോലെ ഈ സ്ഥാപനത്തിനെതിരെയുള്ള കേസുകളും ഒച്ചിനെക്കാളും കുറഞ്ഞ വേഗതയിലാണ് നീങ്ങിയും നീങ്ങാതെയും നീണ്ടു പോകുന്നത്, കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം വാരിക്കോരി പരസ്യങ്ങളും ഉപഹാരങ്ങളും നൽകി പരാതിക്കാരുടെയും തട്ടിപ്പുകളുടെയും വാർത്തകൾ മുക്കുന്നു. ഇങ്ങനെ പണം നൽകിയ വകയിൽ കേരളത്തിലെ പ്രമുഖ മാധ്യമമായ ജനം ടി.വി.അനിൽകുമാറിന് ജനം ടി.വി .. ഗ്ലോബൽ എക്സലൻസി അവാർഡു കൂടി നൽകി ഒരുപടി കൂടി മുന്നിൽ നിന്ന് കൂറ് കാണിച്ചു,, എന്നാൽ അതിബുദ്ധിമാനായ ചെയർമാൻ ജനം ടി.വി, എന്നുള്ളത് എഡിറ്റ് ചെയ്ത് മാറ്റി, വെറും , ഗ്ലോബൽ എക്സലൻസി അവാർഡ് ജേതാവ് എന്ന് കാണിച്ച് ആശ്രിതവൽസരായ മറ്റു മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തു പുളകിതനായി, രാഷ്ട്രീയക്കാർക്കും മത സ്ഥാപനങ്ങൾക്കും വാരിക്കോരി നിറയെ കൊടുക്കുന്നുണ്ട്,, ധൈര്യപൂർവ്വം കൊടുക്കാമല്ലോ കാരണം ഈ പണമെല്ലാം പ്രതീക്ഷയും സ്വപ്നങ്ങളും ചുമന്ന് നടക്കുന്നവർ നിക്ഷേപിച്ച പണമാണല്ലോ അല്ലാതെ സ്വയം വിയർപ്പൊഴുക്കിയതല്ലല്ലോ, ഈ തന്ത്രമെല്ലാം വിപുലമായ തട്ടിപ്പുകൾ നടത്താൻ ആസൂത്രണം നടത്തുവാനുള്ള ചെപ്പടിവിദ്യകളാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല, കേരളത്തിലുടനീളം തട്ടിപ്പുകൾ നടത്തായുള്ള തന്ത്രത്തിൻ്റെ ഭാഗമായി ഉടനീള ബ്രാഞ്ചുകൾ ആരംഭിച്ചു കഴിഞ്ഞു. അതിനായ് ചെയർമാൻ്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടി, അതിസമ്പന്നനാണ് എന്ന് വരുത്തി തീർക്കാൻ ഉടനീളം ഏജൻ്റുമാരെ വരെ നിയോഗിച്ചിട്ടുണ്ട്, 2012 വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് വൻ നഷ്ടത്തിലായിരുന്ന ഈ സ്ഥാപനം 2014 മുതൽ കോടികളുടെ ലാഭത്തിലാണെന്നുള്ള വ്യാജ കണക്കുകൾ സൃഷ്ടിച്ച് വിശ്വാസ്യത വരുത്തി നിക്ഷേപകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ഇനിയും ഐസിഎൽ ഫിൻകോർപ് നടത്തി കൊണ്ടിരിക്കുന്ന ശതകോടികളുടെ തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉടൻ ജനങ്ങളെ അറിയിക്കുന്നതായിരിക്കും
Comments (0)