ഇന്ത്യയില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാവില്ലെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി : ഇന്ത്യന്‍ ദേശീയത ആര്‍ക്കും ഒരു ഭീഷണിയായി മാറുന്നില്ലെന്നും അതിനാല്‍ ഇന്ത്യയില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാകില്ലെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ലോകം ഒരു കുടുംബമാണെന്നുള്ള ആശയമാണ് ഇന്ത്യന്‍ ദേശീയത മുന്നോട്ട് വെക്കുന്നത്. ഈ ആശയം ഒരു രാജ്യത്തിനും ഭീഷണിയല്ല. ന്യൂഡല്‍ഹിയില്‍ യു.പി.എസ്.സി മത്സരാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.'നമ്മുടെ ദേശീയത മറ്റുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല. ഇന്ത്യന്‍ ദേശീയത മുന്നോട്ടുവെക്കുന്നത് ലോകം ഒന്നാണെന്ന ആശയമാണ്. അതുകൊണ്ട് ഇന്ത്യയില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാവില്ല. ഇനി ആരെങ്കിലുമുണ്ടായാല്‍ ജനങ്ങള്‍ അദ്ദേഹത്തെ താഴെയിറക്കും'-മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയുടെ ദേശീയത എന്ന ആശയം മതത്തിലും ഭാഷയിലും പൊതുതാല്‍പര്യത്തിലും അധിഷ്ഠിതമായ ദേശീയതയുടെ മറ്റ് സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രാജ്യത്തിന്റെ ദേശീയത എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണ് വൈവിധ്യമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.
Comments (0)