ഇബ്‌നുസിന മെഡിക്കേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയു?
പാലക്കാട് : മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിലെ പ്രശസ്ത നാട്ടു ചികിത്സ, പാരമ്പര്യ വൈദ്യനായ ജമാലുദിനെയും അദ്ദേഹം വര്‍ഷങ്ങളായ് നല്ല നിലയില്‍ നടത്തികൊണ്ടു പോകുന്നതുമായ, 'ഇബ്‌നു സിന മെഡിക്കേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശങ്ങളും അവര്‍ക്ക് പ്രോല്‍സാഹനം നടത്തുന്നവരുടെ ല ക്ഷ്യങ്ങളും പൊതു സമൂഹവും അവരുടെ ഇംഗിതങ്ങള്‍ക്കും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകുന്ന സര്‍ക്കാര്‍ സംവിധാന ങ്ങളും തിരിച്ചറിയേണ്ടതുണ്ട്. നാട്ടില്‍ എന്തെങ്കിലും സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതിനെതിരെ എ ന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് അതിനെ അടിമുടി നശിപ്പിക്കാന്‍ ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികളെയും, കൊടികളെയും ചുമലിലേറ്റുന്നുണ്ട്, ഇവിടെ ഡിവൈ എഫ്‌ഐ എന്ന രാഷ്ട്രീയ സംഘടനയാണ് ഈ സ്ഥാപനത്തിനെ തിരെ നടപടിയെടുത്ത് പൂട്ടിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞ് വച്ച് സമരാഭാസം നടത്തുന്നത്. ഒരു തൊഴില്‍ സംരംഭം തുടങ്ങാന്‍ ഇവര്‍ എവിടെയെ ങ്കിലും സമരം ചെയ്യുന്നുണ്ടൊ? ഈ സ്ഥാപനം ഇന്നലെ പൊട്ടി മുളച്ചതല്ല 15 വര്‍ഷത്തിലെറെയായി പ്രവര്‍ത്തി ക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം ഒരു ബോധോദയം, നാട്ടില്‍ ഈ സഘട നയുടെ ഭാഗമായായ സര്‍ക്കാരാണ് ഭരിക്കുന്നത് ആ സര്‍ക്കാരിന്റെ സംവിധാന മായ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണ ശ്രേണി നല്‍കിയ രേഖകള്‍ ഈ സ്ഥാപനത്തിനുണ്ട് അടിസ്ഥാന തല നീതിന്യായനിര്‍വഹണ നിരീ ക്ഷണ അധികാരമുള്ള ലക്കിടി പേരുര്‍ വില്ലേജ് ഓഫീസര്‍ തന്നെ ജമാലുദിന്‍ നാട്ടു ചികിത്സ, പാരമ്പര്യ, രംഗത്ത് അനുഭവസമ്പ ത്തുള്ള ആളെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍ കിയിട്ടുണ്ട്. പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തില്‍ മണ്ണാര്‍ക്കാടിന്റെ ജനപ്രതിനിധിയായ ശ്രീ എന്‍ ഷംസുദ്ദീന്റെ 24/8/22 ലെ ഒരു ചോദ്യത്തിന്റെ മറുപടിയായി അന്നത്തെ തൊഴില്‍ മന്ത്രി ശ്രീ ടി.പി.രാമകൃഷ്ണന്‍ സഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് പാരമ്പര്യ-നാട്ടു ചികിത്സ, ഒരു തൊഴിലായി അംഗീകരിച്ചിട്ടുള്ളതാണെന്ന് അപ്പോള്‍ ജമാലുദ്ദീ ന് ഈ തൊഴില്‍ ചെയ്യാന്‍ തടസം നിന്ന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യവകാശ ലംഘനമല്ലെ? ഈ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലു ള്ള ട്രേഡ് മാര്‍ക്ക് ലൈസന്‍സ് ലഭ്യമായത് അതിന് ആനുപാതികമായ രേഖകള്‍ സമര്‍പ്പിച്ചതുകൊണ്ടല്ലേ? പാരമ്പ ര്യ ചികിത്സക്കും നാട്ടു വെദ്യത്തിനും, അക്യുപങ്ങ്ചര്‍ ചികിത്സകള്‍ക്കും സംസ്ഥാ നത്ത് ഒരു വിലക്കുമില്ലെന്നും കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് 2017ല്‍ ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തു ന്യായം പറഞ്ഞാണ് ഈ ചികിത്സാ വിധിയെ സമരക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഈ ചികിത്സാ വിധികള്‍ ഉള്‍പ്പെടുന്ന സിദ്ധ-യുനാനി മരുന്നുകള്‍ നിര്‍മിച്ച് തന്റെ ചികിത്സ സ്വീക രിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല എന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തന്നെ ഉത്തരവായി അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷിണേന്ത്യയില്‍ അതായത് കേരളം, ആന്ധ്ര തമിഴ്‌നാട്, പ്രദേശങ്ങളില്‍ നിന്ന് മാത്രം ഏകദേശം 500 ലധികം പേര്‍ ജമാലുദ്ദീന്റെ സ്ഥാപനത്തില്‍ നിന്ന് നാട്ടുവൈദ്യത്തിലും പാരമ്പര്യ ചികിത്സകളി ലും പരിശീലനം നേടി പുറത്ത് പോയി സേവനം അനുഷ്ഠിക്കുന്നുണ്ട് ഇതെല്ലാം ചി ലരെ അലോരസപ്പെടുത്തുന്നുണ്ടാവാം, സംഘടിത ശക്തിയും കൊടിയും സ്ഥാപ നങ്ങളെ നശിപ്പിക്കാനുള്ളതല്ല പ്രബുദ്ധ കേരളത്തില്‍ ആകെ ഉള്ളതും വികസിപ്പി ക്കാനറിയുന്ന വ്യവസായം 5 രൂപക്ക് വാങ്ങി പ്രകൃതിയെ നിത്യ നാശത്തിലേക്ക് തള്ളിവിടുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി 1500 രൂപക്ക് മദ്യം വിറ്റ് ഇവിടുത്തെ യുവ ത്വത്തെ നിത്യരോഗികളും ഷണ്ഡന്മാരുമാക്കി മാറ്റുന്നതിനും സമരക്കാരുടെ പിന്നി ല്‍ നിന്ന് പ്രോല്‍സാഹനം നല്‍കുന്ന നക്ഷത്ര സമാനമായ ആശുപത്രി വരാന്തയില്‍ ചികിത്സക്ക് വഴിയില്ലാതെ കിഡ്‌നി വില്‍ക്കേണ്ട അവസ്ഥ വരുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കവാനാണ്. അല്ലാതെ അഷ്ടിക്ക് വകയില്ലാത്തവന്‍ ഓടി ചെന്ന് കയ്യിലിരി ക്കുന്ന നാലണ നല്‍കി ആശ്വാസം കണ്ടെത്തുന്ന സ്ഥാപനങ്ങളെ തകര്‍ക്കലല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് മനസിലാക്കണം. ജമാലുദ്ദീന്റെ സ്ഥാപനം നാട്ടു ചികിത്സക്കൊ പ്പം, ഈ നാട് കോവിഡ് കാലത്ത് സ്തംഭിച്ച് നിന്നപ്പോള്‍ തെരുവിലെ നിസഹായരാ യവരുടെ അത്താഴം മുടങ്ങാതിരിക്കാന്‍ ഒരു ബൃഹത് പദ്ധതിയിലൂടെ നീണ്ട ദിന ങ്ങളില്‍ നല്‍കിയ അത്താഴപ്പൊതികള്‍ ആരും മറന്നിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്ത നത്തില്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ നല്‍കി കൊണ്ടിരിക്കുന്ന പിന്തുണയേപ്പോലെ നാട്ടു ചികിത്സയും നാട്ടുവെദ്യവും തനതു ചികിത്സയും കേരളത്തിന്റെ മണ്ണില്‍ നി ലനില്‍ക്കുന്നതും ഇതുപോലെയുള്ള സ്ഥാപനങ്ങളുള്ളതുകൊണ്ടാണ്. കേവലം കൊ ടിയും വടിയും കൊണ്ട് ഇതിനെ നശിപ്പിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടി യന്തരമായി അനിവാര്യമാണ്.
ബീ വി രവീന്ദ്രന്‍ കവര്‍ സ്റ്റോറി ന്യൂസ്
Comments (0)