ഡോക്ടർ ജെ സി ഡാനിയൽ പുരസ്കാരം ഡോക്ടർ വേണുഗോപാലിന്

ഡോക്ടർ ജെ സി ഡാനിയൽ പുരസ്കാരം ഡോക്ടർ വേണുഗോപാലിന്

കോട്ടയം: മലയാള സിനിമയുടെ പിതാവ് ഡോക്ടർ ജെ സി ഡാനിയന്റെ നൂറ്റി ഇരുപത്തിയൊന്നാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച്  ജെ സി ഡാനിയല്‍ ഫൌണ്ടേഷന്‍ നല്‍കിയ അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 26ന്  കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് പ്രസിദ്ധ ആയുർവേദ ഡോക്ടറായ ശ്രീ വേണുഗോപാലിന് നൽകി ആദരിക്കപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖരും ആദരിക്കപ്പെട്ടു. ജീവകാരുണ്യ മേഖലയിൽ   വളരെയധികം ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ബി വേണുഗോപാൽ മികച്ച ആയുർവേദ മരുന്ന് ഉൽപാദകൻ കൂടിയാണ്. ബീഹാറിൽ നിന്ന് ആയുർവേദ വിരുധം നേടിയത് കൂടാതെ ഫിസിക്സിലും ബിരുദങ്ങൾ സമ്പാദിച്ചിട്ടുള്ള ഇദ്ദേഹം ആത്മീയ തലത്തിൽ ആദരണീയനായ ഉപാസകൻ കൂടിയാണ്. കഴിഞ്ഞ 28 വർഷമായി തമിഴ്നാട്ടിലെ  ചെന്നൈയിൽ അദ്ദേഹം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെങ്കിലും കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് അസുഖം വന്ന് ചികിത്സ നേടിയതിനേക്കാളും അസുഖം ബാധിക്കാതിരിക്കാൻ ആരോഗ്യമുള്ള ശരീരത്തെ സംരക്ഷിച്ചു നിർത്താൻ അടിസ്ഥാനപരമായി തന്നെ ഭക്ഷണക്രമത്തിൽ അച്ചടക്കവും മിതത്വവും പാലിക്കണമെന്നും ആരോഗ്യം നിലനിർത്തുന്നതോടൊപ്പം ആയുസ്സും നിലനിർത്താൻ ഓരോരുത്തരും പ്രതിജ്ഞ ബദ്ധരാണെന്ന് അദ്ദേഹം പറയുന്നു.

അതിനു ഉദാഹരണമായി അദ്ദേഹം പറഞ്ഞത് ശരാശരി ഒരു കോഴിയുടെ വളർച്ച 3 മൂന്ന് വർഷം എടുക്കും എന്നാൽ ഇപ്പോൾ ജനങ്ങൾ കഴിക്കുന്ന വളർത്തു കോഴികൾ വെറും 45 ദിവസം കൊണ്ടാണ് വളർത്തിയെടുക്കുന്നത്. അതായത് മൂന്നു മൂന്നര വർഷത്തെ ആയുസ്സ് വെറും 45 ദിവസം കൊണ്ട് ഒരുക്കി എടുക്കുന്ന കോഴിയെ കഴിക്കുന്നവരുടെ ആയുസ്സും ഏതാണ്ട് ഇതിനു സമാനമായി തീർന്നിരിക്കുന്നു. കഴിഞ്ഞ 30 വർഷത്തിനിടയ്ക്ക് മനുഷ്യന്റെ ആയുസ്സ് ഇതുപോലെ 40 മുതൽ 50 വർഷം വരെ ചുരുങ്ങിയിരിക്കുന്നു. ഇത് സമൂഹം ഗൗരവത്തോടെ കാണേണ്ടതായ വിഷയമാണ്. ഇദ്ദേഹത്തിന് സ്വപ്നപദ്ധതി ആയുർവേദത്തിൽ ശസ്ത്രക്രിയ ആചാര്യനായിരുന്ന  മഹർഷി സുശ്രൂതന്റെയും ശ്രീ ത്രിപുര സുന്ദരി ദേവിയുടെയും പൂർണ്ണകായ പ്രതിമ തമിഴ്നാട്ടിൽ സ്ഥാപിക്കുക എന്നതാണ് ഒരുപക്ഷേ ലോകത്തിലെ വച്ച് ഏറ്റവും വലിയ ചരിത്രസ്മാരകമാവും ആയുർവേദ ലോകത്തിന് ഈ സ്മാരകങ്ങൾ മലയാളിയായ ശ്രീ ബി വേണുഗോപാൽ സ്ഥാപിക്കുന്ന ഈ സ്മാരകം കേരളക്കരയ്ക്ക് കൂടി അഭിമാനം ആയിരിക്കും.
- അജിത ജയ്ഷോർ