മോട്ടോര്‍വാഹന പണിമുടക്ക് നാളെ
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരാന്‍ ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാശ്യപ്പെട്ടു സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്‌ഥാനത്തു വാഹനപണിമുടക്കു നടത്തും.
രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണ് പണിമുടക്ക്. ഓട്ടോ റിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി. ബസ് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം,. ആംബുലന്‍സ്, പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബി.എം.എസ്. ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



Author Coverstory


Comments (0)