ഡോ. വി.പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്‌ഥാന ചീഫ് സെക്രട്ടറിയായി ഡോ. വി.പി. ജോയ് ചുമതലയേറ്റു. രാവിലെ 10.20 ന് ഓഫീസിലെത്തിയ അദ്ദേഹം 11 നാണ് ചുമതലയേറ്റത്. സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് അനുസരിച്ചു സംസ്‌ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യ മായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അദ്ദേഹത്തെ അനുമോദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്‌ഥാന പോലീസ് മേധാവി, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍, ഡോ. വിശ്വാസ് മേത്തയുടെ ഭാര്യ പ്രീതി മേത്ത, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Author Coverstory


Comments (0)