യോഗി പതാക കൈമാറി ;വിജയ യാത്രയ്ക്ക് തുടക്കമായി
കാസർകോട്: ഇരമ്പിയാർത്ത പതിനായിരങ്ങളെ സാക്ഷിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈമാറിയതോടെ ബിജെപി സംസ്ഥാന
അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തുടക്കമായി.രഥത്തിനു മുന്നിൽ നാളികേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി, യാത്രയുടെ ഭാഗമായി. സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോടിന്റെ അക്ഷരാർത്ഥത്തിൽ കാവി പുതപ്പിക്കുന്നതായി ഉദ്ഘാടന സമ്മേളനം.കന്നട ഭാഷയിലും മലയാളത്തിലും പുതിയ വേദിയിൽ നേതാക്കളുടെ പ്രസംഗം മുഴങ്ങിയപ്പോൾ തിങ്ങിനിറഞ്ഞ ജനാവലി ആർത്തിരമ്പി.
അഴിമതി വിമുക്തം,പ്രീണന വിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സുരേന്ദ്രന്റെ യാത്ര. ഇനി വരുന്ന രണ്ടാഴ്ചക്കാലം
എല്ലാ ജില്ലകളിലൂടെയും കടന്ന്, രാഷ്ട്രീയ കേരളത്തിന്റെ വിരിമാറിലൂടെ നീങ്ങുന്ന വിജയ യാത്രയിൽ ലക്ഷങ്ങൾ അണിനിരക്കും. യാത്രാ വഴിയിൽ നിരവധി പ്രമുഖർ ബിജെപിക്കൊപ്പം അണിനിരക്കും.മാർച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോൾ കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ
സംഭവിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതിന്ന
ണ് വിജയ യാത്രയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന്റെ വേദിയായ താളിപ്പടപ്പ് മൈതാനത്തേക്ക്, ഉച്ചമുതൽ കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ ഒഴുകിയെത്തി.നേതാക്കൾ വേദിയിലെത്തിയപ്പോൾ ആർപ്പുവിളികളോടെ സദസ്സ് ഇളകിയാടി.കെ. സുരേന്ദ്രനെ നീണ്ട് ഹർഷാരവത്തോടെയാണ് വരവേറ്റത്. അഞ്ചുമണിയോടെ വേദിയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജയ്ശ്രീറാം വിളികളോടെ എതിരേറ്റു.ഉദ്ഘാടന സമ്മേളനത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ ബിജെപി അധ്യക്ഷൻ അഡ്വ.കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു.യോഗി ആദിത്യനാഥിനെ കെ. സുരേന്ദ്രനും കെ. ശ്രീകാന്തും ഹാരാർപ്പണം ചെയ്തു.
ബിജെപി ജില്ലാ നയിക്കുന്ന കമ്മിറ്റിക്കായി യക്ഷഗാനതിയ കേരളത്തിനായി കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്റ്ശോഭ സുരേന്ദ്രൻ ആറന്മുള കണ്ണാടിയും യോഗിക്ക് സമർപ്പിച്ചു.യാത്രയെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.കുമ്മനം രാജശേഖരൻ, കേരളപ്രഭാരി കർണാടകത്തിലെ എംഎൽഎ സുനിൽ കുമാർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി,കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്,സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.ഒ. രാജഗോപാൽ എംഎൽഎ, കേരളാകോൺഗ്രസ് നേതാവ് പി.സി. തോമസ്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സുധീർ, സി.കൃഷ്ണകുമാർ,മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ,യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഭുൽ കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമൻ നായർ, ഡോ.ജെ. പ്രമീളാദേവി, സി. സദാനന്ദൻ മാസ്റ്റർ,എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, കാമരാജ് കോൺസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, കുരുവിള മാത്യു തുടങ്ങിയവർ ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി.



Author Coverstory


Comments (0)