യു.എ.ഇയിൽ കുടുങ്ങിയ സൗദി മലയാളികൾക്ക് സഹായമെത്തിക്കണം. ഡബ്ല്യു.എം.എഫ് സൗദി നാഷണൽ കൗൺസിൽ
റിയാദ്: സൗദിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രാവിലക്ക് കാരണം യു.എ.ഇയിൽ കുടുങ്ങിപോയ മലയാളി പ്രവാസികളെ സഹായിക്കാൻ നോർക്ക അടിയന്തിരമായി ഇടപെടലുകൾ നടത്തണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷണൽ കൗൺസിൽ ആവശ്യപെട്ടു.
സൗദിയിലെ വിലക്ക് നീങ്ങുന്നത് വരെ അവിടെ തുടരാനുള്ള താമസ, ഭക്ഷണ സൗകര്യങ്ങൾ യുഎഇയിലെ നോർക്ക പ്രധിനിധികളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുക,
സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനും എയർ ബബ്ൾ കരാറടക്കം നടപ്പാക്കി സൗദി പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനും കേന്ദ്ര സർക്കാറിൽ ആവശ്യമായ സമ്മർദ്ദം ചെലുത്താൻ കേരള സർക്കാർ ശ്രമിക്കണം.
നാട്ടിലെ കോവിഡ് വ്യാപനം തടയുന്നതിന് കൃത്യവും ക്രിയാത്മകവുമായ നടപടികൾ കൈകൊണ്ട് ഗൾഫ് രാജ്യങ്ങളുടെ ആശങ്ക കുറക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഒരു വർഷത്തിലധികമായി ജോലി നഷ്ടപെട് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും കേരള മുഖ്യമന്ത്രിക്കും നോർക്കക്കും അയച്ച കത്തിൽ കൗൺസിൽ ഭാരവാഹികളായ നസീർ വാവാകുഞ്ഞ്, നാസർലൈസ്, ഷബീർ ആക്കോട്, സജുമത്തായി തെങ്ങുവിളയിൽ എന്നിവർ ആവശ്യപെട്ടു.
- അജിതാ ജയ്ഷോർ
Comments (0)