മധ്യപ്രദേശില്‍ കാണാതായ മാമംഗലം സ്വദേശി നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിര്‍മല്‍ ശിവരാജനാണ് മരിച്ചത്. കാറ് കണ്ടെടുത്തതിന് തൊട്ടടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 15ന് ആണ് സൈനികനെ കാണാതായത്. മധ്യപ്രദേശിലെ ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍പ്രളയത്തില്‍പെട്ടതാകാമെന്നാണ് നിഗമനം. നര്‍മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രാവിലെ കാര്‍ കണ്ടെത്തിയത്. പൊലീസും എന്‍ഡിആര്‍എഫ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



Editor CoverStory


Comments (0)