പച്ചത്തപ്പും പടയണിയും....
കൊച്ചി: ഒരു സമൂഹത്തിന്റെ ഭക്തിനിര്‍ഭരമായ ആചാരങ്ങളില്‍പ്പെട്ടതാണ് പടയണി. പച്ചത്തപ്പില്‍ നിന്നാണ് പടയണിയുടെ തുടക്കം. പണ്ടുകാലത്ത് കാവുകളില്‍ പ്രതിഷ്ഠിച്ചിരുന്ന ദേവിയെ തപ്പ് (വാദ്യം) കൊട്ടി പടയണിക്കളത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഒരു ദേശത്തിന്റെ ആഘോഷമായ പടയണി, വഴിപാട് ആയിട്ടാണ് നടത്തപ്പെടുന്നതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ അനു പുരുഷോത്ത് പറഞ്ഞു. സിനിമയുടെ കഥയിലേക്ക് വരുമ്പോള്‍... നാട്ടിലെ പ്രശസ്തമായ തറവാടുകളിലൊന്നാണ് വില്വമംഗലം.
അവിടുത്തെ കാരണവ സ്ത്രീയായ മീനാക്ഷി അമ്മയാണ് പടയണി വഴിപാട് നടത്തുന്നത്. പടയണി നടക്കുന്ന സമയത്ത് രോഗശയ്യയിലായി പോയ മീനാക്ഷിയമ്മയുടെ ജീവന്‍ അപകടത്തിലായി പോകുമോ എന്ന് ആശങ്കപ്പെടുന്ന മകന്‍. മകനോടൊപ്പം നില്‍ക്കുന്ന നാട്ടുകാര്‍. അവരുടെ കഥയാണ് സിനിമ. പടയണി എങ്ങനെ സംഭവിക്കുന്നു എന്ന മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ചിത്രമാണ്. പച്ചത്തപ്പില്‍ കേന്ദ്രകഥാപാത്രങ്ങളായ മീനാക്ഷി അമ്മയെ സുബ്ബലക്ഷ്മി അമ്മയും അവരുടെ മകനായി യുവനടന്‍ മന്‍രാജും അഭിനയിക്കുന്നു. കൂടാതെ നാടക കലാകാരന്‍മാരും പടയണി കലാകാരന്‍മാരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളി നിര്‍മ്മിക്കുന്ന പച്ചത്തപ്പ് അനു പുരുഷോത്ത് സംവിധാനം ചെയ്യുന്നു. ചായാഗ്രഹണം ജി.കെ. നന്ദകുമാര്‍നിര്‍വഹിക്കുന്നു.
Comments (0)