ദേവിക എന്ന ബാലികയുടെ മരണം, കേരള സർക്കാർ കുമാരി ജയലളിതയെ കണ്ട് പഠിക്കണം; പുഷ്പ ശശിധരൻ

ദേവിക എന്ന ബാലികയുടെ മരണം, കേരള സർക്കാർ കുമാരി ജയലളിതയെ കണ്ട് പഠിക്കണം; പുഷ്പ ശശിധരൻ

 

കേരളത്തിൽ പഠിക്കുന്നതിനായി മൊബൈൽ ഫോണോ കമ്പ്യുട്ട റോ മറ്റ് സാഹചര്യങ്ങളൊ ഇല്ലാതെ മരണപ്പെട്ടത് കേവലം വാർത്തകളും അനുശോചനങ്ങളും അനുകമ്പയോടെയുള്ള പ്രതികരണങ്ങളിലും ഒതുക്കാതെ ഇനിയൊരു ദേവികമാരും ഇവിടെ ഉണ്ടാകാൻ പാടില്ല എന്നൊരു തീരുമാനം സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നും അതിന് വേണ്ടി ലക്ഷങ്ങൾ മുടക്കി ഉപദേശകൻമാരെ നിയമിക്കാതെ തമിഴ്‌നാട് മുൻ മുഖ്യമന്തിയായിരുന്ന ജയലളിത തമിഴ്‌നാട്ടിലെ പെൺകുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ എങ്കിലും കേരളത്തിലെ നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി എത്രയും വേഗം നടപ്പാക്കണമെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ പുഷ്പ ശശിധരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന് അത് നടപ്പാക്കാൻ പണമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാതെ പെൺകുട്ടികളെ സംരക്ഷിക്കാനും പഠിപ്പിക്കാനുമുള്ള കേന്ദ്രഫണ്ട് മാത്രം ഉപയോഗിച്ചാൽ ഇതിനൊരു പരിഹാരം കാണാൻ സാധിക്കും അർബൻ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വനാതിർത്തികളിലും താമസിക്കുന്ന കുടുംബങ്ങളിലെ പെൺകുഞ്ഞുങ്ങൾക്ക് ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനും ശൗചാലയങ്ങൾ പോലും ഇല്ല എന്നുള്ളത് തുറന്ന സത്യമാണ്. അതു കൂടാതെയാണ് വിദ്യാലയങ്ങളിലേക്കുള്ള കഠിനമായ യാത്രകളും പഠന സാമഗ്രികളുടെ സമാഹരണവും സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ സുരക്ഷക്കും വേണ്ടി എപ്പോഴും വിളിച്ചു കൂവുന്നവരാരും യഥാർത്ഥ സത്യങ്ങൾ കാണാതെ പോകുന്നതാണ് നമ്ക്ക് ചുറ്റും ദേവികമാർ വീണ്ടും 
ഉണ്ടാവുന്നത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സൈക്കിൾ പഠിക്കാൻ കമ്പ്യൂട്ടർ പെൺകുട്ടികൾ പഠിക്കുന്ന വീടുകളിൽ വൈദ്യുതി എല്ലാ വീടുകൾക്കും സൗജന്യമായി ടെലിവിഷൻ വൈദുതി ഇല്ലാത്ത സ്ഥലങ്ങളിൽ സോളാർ സംവിധാനം എല്ലാം നടപ്പാക്കിയത് പെൺകുട്ടികളെ കൈവിടാതെ സംരക്ഷിക്കാൻ തന്നെയായിരുന്നു.

അതിന്റെ ഏറ്റവും വലിയ തെളിവ് തമിഴ്‌നാട്ടിൽ പദ്ധതികൾ നടപ്പാക്കി വെറും മൂന്ന് വർഷത്തിനുള്ളിൽ വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊണ്ണൂറ്റി എട്ട് ശതമാനം വർദ്ധനനേടുകയും പ്രൊഫഷണൽ മേഖല ഐ.ടി ഉൾപ്പെടെ പെൺകുട്ടികൾ കയ്യടക്കി എന്നതാണ്. സ്ത്രീ ശാക്തീകരണം പെൺകുഞ്ഞുങ്ങളിൽ നിന്നാരംഭിക്കണം അതിനുള്ള സാഹചര്യം കൊടുക്കാൻ കേരള സർക്കാർ തയ്യാറാകണം. ഇന്ന് രാജ്യത്തെ എല്ലാ മേഖലകളും സ്ത്രികൾ മുൻനിരയിൽ നിന്ന് കൊണ്ട് തന്നെ നയിക്കയാണ് മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് അക്കാര്യത്തിൽ കേരളം വളരെ പുറകിലാണ് അത് പരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുന്നു.