ഉജ്ജെയ്നിലെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി; 750 കോടി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും
ഭോപ്പാല്‍ : ഉജ്ജെയ്നിലെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. 750 കോടി രൂപ ചിലവഴിച്ചാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതി ന്റെ ആദ്യഘട്ടമായിരിക്കും ഒക്ടബോബര്‍ 11 ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കു ക. 316 കോടി രൂപയാണ് ആദ്യഘട്ട നവീകരണത്തിനായി ചെലവഴിച്ചത്. മിഡ്വേ സോ ണ്‍, പാര്‍ക്ക്, കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള ബഹുനില പാര്‍ക്കിംഗ് സ്ഥലം, സോളാര്‍ ലൈറ്റിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിശ്രമ കേന്ദ്രം, മെഗാ എന്‍ട്രി ഗേറ്റ, പൈ പ്പ് ലൈന്‍, എന്നിവ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ട നവീകരണമെന്ന് സ്മാര്‍ട്ട് സിറ്റി പ്രോജക്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആശിഷ് കുമാര്‍ പഥക് പറഞ്ഞു. ശിവ താണ്ഡവ ശ്ലോകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 108 തൂണുകളും വിവിധ കഥകള്‍ ചിത്രീ കരിക്കുന്ന 52 ചുവര്‍ച്ചിത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലൈറ്റിം ഗ് ശബ്ദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 12 'ജ്യോതിര്‍ലിംഗ'ങ്ങളി ലൊന്നാണ് മഹാകാലേശ്വര ക്ഷേത്രം. വര്‍ഷം മുഴുവനും ഇവിടെ ഭക്തരുടെ തിര ക്കായിരിക്കും.



Editor CoverStory


Comments (0)