ചിലന്തി ജയശ്രീയെ സംരക്ഷിക്കുന്ന പോലിസ് ഉന്നതൻ ആര്?

ചിലന്തി ജയശ്രീയെ സംരക്ഷിക്കുന്ന പോലിസ് ഉന്നതൻ ആര്?

തൃശൂർ: സംസ്ഥാനന്തര സാമ്പത്തിക തട്ടിപ്പ് സൂത്രധാരയും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയും, വരന്തരപ്പിള്ളി കിണർ സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ എന്ന ചിലന്തി ജയശ്രീയെ കുറ്റകൃത്യങ്ങളിൽ നിന്ന് പങ്ക് പറ്റി, സംരക്ഷിക്കുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷക സംഘം സമാഹരിച്ചതായറിയുന്നു. കർണാടക, തമിഴ്നാട്, കേരളം മുതലായ മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പിലൂടെ സമ്പാദിക്കുന്നതിൽ നിന്ന് ഒരു വിഹിതം സംസ്ഥാന പോലിസിലെ ചില ഉന്നതർക്ക് നൽകിയിട്ടുള്ളതായ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനും വിവരങ്ങൾ പോയിട്ടിട്ടുണ്ട്, സിനിമാ നിർമാണം, കമ്പനികളിൽ പങ്കാളിത്വം, തുടങ്ങിയ നിരവധി തന്ത്രങ്ങളിലൂടെയും ഉന്നത സാമ്പത്തികമുള്ളവരെ ഹണി ട്രാപ്പിലൂടെയുമാണ് ഇരയാക്കുന്നത്, ഇതിനായ് കുറച്ച് സ്ത്രീകളെ തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്, ഇവർക്കെതിരെ കേരളത്തിലെവിടെയെങ്കിലും ഇരകൾ പരാതി നൽകിയാൽ ഉടൻ ഇവരെ അറിയിക്കാനും ഒളിവിൽ പോകാനും നിർദ്ദേശങ്ങൾ കിട്ടുന്നത് ചില ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ്, ഇവർക്കെതിരെ സമാനമായ പരാതി കൊടുത്ത ഇരയെ വിളിച്ച് തൃശൂർ റൂറൽ ജില്ലയിലെ വരന്തരപ്പിള്ളി സ്റ്റേഷനിലെ SH0 ഭീഷണിപ്പെടുത്തിയത്, നിന്നെ സ്ത്രീ പീഢന കേസിൽ കുടുക്കുമെന്നും, ഡമ്മിയായ് ഒരു സ്ത്രീയെ വച്ച് FIR ഇട്ട് ജയിലിൽ ആക്കുമെന്നും, അതു കൊണ്ട് ജയശ്രീ ചേച്ചിയുമായുള്ള പ്രശ്നം ഒത്ത് തീർത്ത് കളയുക ഇല്ലെങ്കിൽ നിൻ്റെ പടവും വാർത്തയും പത്രക്കാർക്ക് കൊടുത്ത് നിന്നെ അപകീർത്തിപ്പെടുത്തു മെന്നാണന്നാണ് ആയിരുന്നത്രേ, ഇതുസംബന്ധിച്ച് പരാതിക്കാരൻDGPകും മുഖ്യമന്ത്രിക്കും പരാതി നൽകി നീതിക്കായ് കാത്തിരിക്കയാണ് ജയന്തിക്കെതിരെ FIR ഇട്ട് ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസുണ്ടായിട്ടും പോലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസികുന്ന ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറല്ലാതെ ഇവരെ ബാംഗ്ലൂർക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയത് വരന്തരപ്പിള്ളി സി.ഐ, ആണെന്നും പരാതിയിൽ പറയുന്നു, ഇവർക്കെതിരെ അടിയന്തരമായി നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും കൂടുതൽ പേർ കബളിപ്പിക്കപ്പെടും എന്നാണ് പരാതിക്കാർ ഉന്നയിക്കുന്നത്