SPC കേഡറ്റാ യ വിദ്യാർത്ഥിയെയും കുടുംബത്തേയും വീട് കയറി അക്രമിച്ചിട്ടും, വാദിയെ പ്രതിയാക്കി കേസെടുക്കാൻ നീക്കം, :ഇത് കുത്താട്ട് കുളം പോലീസ് മാതൃക
കൊച്ചി: അഞ്ചിലധികം അക്രമികൾ പ്രായപൂർത്തിയാകാത്തവിദ്യാർത്ഥിനിയും സ്റ്റുഡൻസ് പോലീസ് കേഡറ്റുമായ കുട്ടിയെയും മാതാപിതാക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ നടത്തിയ ശ്രമത്തിൽ മർദ്ദനം ഏറ്റ ഭർത്താവിനെതിരെയും ഭാര്യക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാൻ കൂത്താട്ടുകുളം പോലീസിൻ്റെ സമ്മർദ്ദം, വീട് ആക്രമിക്കുന്ന സമയത്ത് പോലീസ് കേഡറ്റായ വിദ്യാർത്ഥിനി ആത്മരക്ഷാർത്ഥം സഹായത്തിനായ് ജില്ലാ പോലീസ് മേധാവിയെ വിളിച്ച് സഹായത്തിന് കരഞ്ഞിട്ടും ജില്ലാ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല അക്രമികളിൽ ചിലർക്ക് വിദേശ രാജ്യത്ത് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പോകേണ്ടതിനാൽ അവരെ കേസിൽ ഉൾപ്പെടുത്താതിരിക്കാൻ മർദ്ദനമേറ്റ കുടുംബത്തെ സമ്മർദ്ദത്തിലാക്കി ഭാര്യയെയും ഭർത്താവിനെയും റിമാൻഡ് ചെയ്ത് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി കുത്താട്ടുകുളം പോലീസ് കേരളത്തിലെ വീടു് കയറി അക്രമം കാണിക്കുന്നവർക്ക് മാതൃകയാകുകയാണ്, അഞ്ചാറ് പേർ ഒരു ഭവനത്തിൽ കയറി പ്രായപൂർത്തിയാകാത്ത കുട്ടിയെ അടക്കം കൊല്ലാക്കൊല ചെയ്തിട്ടു് അവരെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തി വിദേശത്തേക്ക് അയക്കാൻ ജാഗ്രത കാണിക്കുന്ന കൂത്താട്ട് കുളം പോലീസിൻ്റെ മനസിനെ ചെറുതായി കാണാൻ പാടില്ല ചില മാനദണ്ഡങ്ങൾ മാത്രമാണ് അതിനാധാരം ഒന്ന് വിദേശത്ത് പോകാനുള്ള സഹായം കേസൊഴിവാക്കി കൊടുത്താൽ പ്രസ്തുത ഉദ്യോഗസ്ഥർക്ക് കിട്ടുന്ന മഹാപാരിതോഷികത്തിൻ്റെ വില ഒന്ന് വേറെയാണ്, ചോദിക്കാനും പറയാനും ഇല്ലാത്തവരാണെങ്കിൽ ഇതൊക്കെയാവാം പിന്നെ പോലീസിന് പറയാവുന്നത് തല്ലു കൊണ്ട കുടുംബക്കാരുടെ നെറ്റിയിൽ ചന്ദനക്കുറിയും, അക്രമികളുടെ കഴുത്തിൽ കൊന്തയും കയ്യിൽ വേണ്ടുവോളം ചില്ലറയും, പരിക്കേറ്റവരുടെ സ്റ്റേറ്റ്മെൻ്റ് എടുക്കാൻ പോയ സാറൻ മാർ. പെൺകുട്ടിയുടെ മൊഴി മാത്രമെടുത്ത് അടി കൊണ്ട പിതാവിൻ്റെയും മാതാവിൻ്റെയും സ്റ്റേറ്റ്മെൻ്റ് എടുക്കാതെ അവരെ കേസിൽ പ്രതികളാക്കി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് ഒത്ത് തീർപ്പാക്കാനുള്ള അക്ഷീണ യത്നത്തിലാണ്, ഇങ്ങനെ കേസൊഴിവാക്കാനാണെന്നങ്കിൽ സംഘർഷം ഒഴിവാക്കിയാൽ പോരായിരുന്നോ ഒരു പെൺകുട്ടി സഹായത്തിനായ് കേണിട്ട് അതിനെ പുല്ല് വില കൊടുത്ത് അവഗണിച്ചട്ട് അക്രമികളുടെ പാരിതോഷികം വാങ്ങാൻ കഷ്ടപ്പെടുന്ന പോലീസ് കൂത്താട്ടുകുളത്തിന് മാത്രമല്ല കേരളത്തിനും അപമാനമാണ്, നടന്ന് പാറ്റുന്ന കാരണവർക്ക് ഓടിപ്പാറ്റുന്ന കുഞ്ഞുങ്ങളല്ലെ ഉണ്ടാകു.
Comments (0)