സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം>>സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

ഈ മാസം 15 മുതല്‍ ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്.

പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുറന്നിരുന്നു. അതേസമയം, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 നാകും പുനരാരംഭിക്കുക.