രാജീവിന്റെ വീട്ടില്‍ നിന്നും ഹാഷിഷും, കഞ്ചാവും, എക്‌സൈസ്, പരിശോധന തുടരുന്നു.

 രാജീവിന്റെ വീട്ടില്‍ നിന്നും ഹാഷിഷും, കഞ്ചാവും, എക്‌സൈസ്, പരിശോധന തുടരുന്നു.
 രാജീവിന്റെ വീട്ടില്‍ നിന്നും ഹാഷിഷും, കഞ്ചാവും, എക്‌സൈസ്, പരിശോധന തുടരുന്നു.

എറണാകുളം : ആലുവ തോട്ടകട്ടുകര കള്ളുഷാപ്പില്‍നിന്നും സ്പിരിറ്റ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതിയായ ഷാപ്പ് മാനേജര്‍ ഏറണാകുളം ജില്ലയില്‍, വടക്കന്‍ പറവൂര്‍, താലൂക്കില്‍, പുത്തന്‍വേലിക്കര വില്ലേജില്‍ പുത്തന്‍വേലിക്കര പോസ്റ്റ്ഓഫീസ്പരിധിയില്‍ കുട്ടന്‍ പിള്ള മകന്‍ രാജീവിന്റെ വീട് പരിശോധിച്ച എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘത്തിന് ഹാഷിഷും ഗഞ്ചാവും കണ്ടുകിട്ടി. രാജീവിന്റെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന അലമാരയില്‍ നിന്നുമാണ് സംഘത്തിന് 5 ഗ്രാം കഞ്ചാവും 6 ഗ്രാം ഹാഷിഷും ലഭിച്ചത് അസിസ്റ്റന്റ്റ് എക്‌സൈസ് കമ്മിഷണര്‍ മജു റ്റി.എം ന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് വീട്പരിശോധന നടത്തിയത് പരിശോധനയില്‍ നിര്‍ണ്ണായകമായ പല രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത  ഹാഷിഷും ഗഞ്ചാവും മറ്റൊരു കേസാക്കി വടക്കന്‍ പറവൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി . രാജീവിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതാണ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. സാലിഹ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. ജി. ഷിജു, വി.ജിതിഷ്, വിജോ വി. ജോര്‍ജ്, ഡ്രൈവര്‍ ഷിജു ജോര്‍ജ് എന്നിവര്‍.