നീതിയുടെ പോരാളി- വികസനത്തിന്റെ തേരാളി ബാലമുരളി ജനകീയ സ്ഥാനാർഥിയായി പുതുശ്ശേരി പതിനാറാം വാർഡിൽ........

നീതിയുടെ പോരാളി- വികസനത്തിന്റെ തേരാളി ബാലമുരളി ജനകീയ സ്ഥാനാർഥിയായി പുതുശ്ശേരി പതിനാറാം വാർഡിൽ........

ഉച്ഛല വ്യക്തിത്വം കൊണ്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വീഴ്ചയില്ലാത്ത നിലപാട് കൊണ്ടും ശ്രദ്ധേയനായ ബാലമുരളി എന്ന സാമൂഹിക പ്രവർത്തകൻ രാഷ്ട്രീയം വേണ്ടെന്നു വെച്ച് സാമൂഹ്യസേവനം മതിയെന്നുറച്ച് ജനപ്രതിനിധി ആകാൻ വീണ്ടും അംഗത്തിന് ഒരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ സ്വതന്ത്ര വഴികളിൽ അദ്ദേഹം തനിച്ചല്ല.മറിച്ച് ഒരുപാട് ജനകീയ പ്രസ്ഥാനങ്ങളും ജന മനസ്സുകളും അദ്ദേഹത്തിനിടവും വലവുമുണ്ട്.  കഴിഞ്ഞതവണ പ്രമുഖ മുന്നണികളെ പരാജയപ്പെടുത്തി തീർത്തും സ്വതന്ത്രമായി തന്നെ പതിനഞ്ചാം വാർഡിൽ വിജയം കൈവരിച്ചു. തന്റെ പൊതുപ്രവർത്തനത്തിന്റെ കരുത്തിനൊപ്പം ഈ അഞ്ചുവർഷ കാലയളവിലെ ജനപ്രതിനിധി എന്ന നിലയിൽ ഉള്ള പ്രവർത്തനത്തിന്റെ മികവും കൂടിചേരുമ്പോൾ ബാലമുരളിയുടെ അനുഭവസമ്പത്ത് ഇരട്ടിച്ചു.ഈ അറിവിന്റെയും ആത്മബന്ധത്തെയും അടിത്തറയിൽ നിന്നുകൊണ്ട് ഇത്തവണ ഇദ്ദേഹം അങ്കം കുറിക്കുന്നത് തന്നെ സ്വന്തം വാർഡായ പതിനാറാം വാർഡിൽ ആണ്.സുദീർഘവും സുവ്യക്തവുമായ തന്റെ വികസന കാഴ്ചപ്പാടുകൾ മാത്രം മതി ഇത്തവണ ഈ വാർഡിനെയും സമ്പൂർണ്ണ വികസിത ആക്കുന്നതിന് ഈ വാർഡിൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് തന്റെ  തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ തന്നെ നിരീക്ഷിച്ചും ജനങ്ങളെ ശ്രവിച്ചും അദ്ദേഹം വിശദമായ പദ്ധതികൾ ഇതിനോടകം രൂപപ്പെടുത്തി കഴിഞ്ഞു.വീട്, വെള്ളം, വെളിച്ചം ഗതാഗതസൗകര്യങ്ങൾ തൊഴിൽ സഹായം തുടങ്ങി സർക്കാരുകളിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും സമയബന്ധിതമായി അർഹതപ്പെട്ട മുഴുവൻ പേർക്കും ലഭ്യമാകും.സാമൂഹ്യ പെൻഷൻ അർഹതപ്പെട്ടവർക്ക് എല്ലാം നേടിക്കൊടുക്കും.വാർഡിലെ ആരോഗ്യരംഗത്തിന്റെ വളർച്ചയും വിദ്യാഭ്യാസത്തിന്റെ ഉയർച്ചയും ഉറപ്പുവരുത്തും. മുഴുവൻ റോഡുകളുടെയും ശോച്യവസ്ഥ മുന്തിയ പരിഗണന നൽകി പരിഹരിക്കും.വികസനത്തിന് രാഷ്ട്രീയ- രാഷ്ട്രീയെതര വേർതിരിവുകൾ ഇല്ലെന്നുള്ള വസ്തുത ബോധ്യപ്പെടുത്തി എല്ലാവരുടെയും സഹകരണത്തോടുകൂടി തീർത്തും സുതാര്യമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും.നേരവും കാലവും നോക്കാതെ അടിയന്തിര ഘട്ടങ്ങളിൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തി സാധ്യമായതെല്ലാം ചെയ്തുകൊടുക്കുന്ന ബാലമുരളി തീർച്ചയായും ഈ വാർഡിൽ വിജയിച്ചാൽ അത് ഈ അവാർഡിന് ദൈവം നൽകുന്ന വരദാനമാവുമെന്നതിൽ ആർക്കും മറിച്ച് ഒരു അഭിപ്രായമില്ല .കഴിഞ്ഞ തവണ പതിനഞ്ചാം വാർഡിൽ  ബാലമുരളി നടത്തിയ വികസന പ്രവർത്തനങ്ങളും  വാർഡെന്നോ  പഞ്ചായത്ത് എന്നോ  നോക്കാതെ മുരളി നിർവഹിക്കുന്ന മാനുഷിക സേവനവും ചേർത്തുവെക്കുമ്പോൾ അദ്ദേഹം ജയിച്ചാൽ പതിനാറാം വാർഡിന്റെ വികസനത്തിന്റെ ഗ്രാഫ് ഉയരും.വാളയാറിൽ 2 പിഞ്ചു പെൺകുട്ടികൾ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആ കുടുംബത്തിന് താങ്ങായി നിന്ന ബാലമുരളി മനുഷ്യത്വത്തിന് പ്രതീകമാണെന്നും അമ്മ,പെങ്ങമ്മാർ സുരക്ഷിതമാവാൻ  അദ്ദേഹം ജയിക്കണം എന്നും ന്യൂഡൽഹിയിലെ ആക്ടിവിസ്റ്റ് ദീപാ മനോജ് പറയുമ്പോൾ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെത്തിനെതിരെയുള്ള അദ്ദേഹത്തിന് പോരാട്ടങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ആണ്.ഇരുമ്പുരുക്ക് കമ്പനികൾക്കെതിരെ ഉള്ള സമരം, ഗെയിൽ വിരുദ്ധ സമരം, തുടങ്ങിയവകളെല്ലാം എന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് മാരിയപ്പൻ നീളിപ്പാറ  പറയുന്നു.പഞ്ചായത്തിനെയും മാത്രമല്ല കേരളത്തിലാകെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ബാലമുരളിയെ പോലുള്ളവർ ജയിച്ചു വന്നാലേ ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും സ്വാർത്ഥക മാക്കുക എന്നും പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ അടിവരയിട്ട് പറയുന്നു.