മലയാളികൾക്ക് അക്കൗണ്ടിൽ ലഭിച്ചത് 872 കോടി
ന്യൂഡൽഹി:കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റേ ഭാഗമായി വിവിധ കേന്ദ്ര പദ്ധതികൾ വഴി കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് ഇതുവരെ വിതരണം ചെയ്തത് 872 കോടി രൂപ.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി 2000 രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്.533.92 കോടി രൂപയാണ് കേരളത്തിലെ കർഷകർക്ക് കഴിഞ്ഞ മൂന്ന് ആഴ്ചയിൽ ലഭിച്ചത്.കഴിഞ്ഞവർഷം പ്രഖ്യാപിച്ച പി എം കിസാൻ പദ്ധതി വഴി ഇതുവരെ കേരളത്തിൽ രണ്ടായിരം കോടി രൂപയാണ് കർഷകർക്ക് നേരിട്ട് നൽകിയത്. ഇതുവരെ ഓരോ കർഷകനും കേന്ദ്രസർക്കാർ 8000 രൂപ വീതം അക്കൗണ്ടിൽ നൽകിയിട്ടുണ്ട്.പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് കേരളത്തിൽ വിതരണം ചെയ്തത് 120,57 കോടിരൂപയാണ്.24,11,446 ജൻധൻ അക്കൗണ്ട് ഉടമകൾക്കാണ് 500 രൂപവീതം ലഭിച്ചത്.24,36,963 പേരാണ് ജൻധൻ അക്കൗണ്ട് ഉടമകൾ. ബാക്കിയുള്ള 25, 519 പേരുടെ അക്കൗണ്ടിൽ കൂടി, വരും ദിവസങ്ങളിൽ പണം എത്തും.ദേശീയ സാമൂഹ്യ സഹായ പദ്ധതി വഴി ദിവ്യാംഗർക്കും വിധവകൾക്കും അടക്കം നൽകുന്ന 500 രൂപ കേരളത്തിൽ ലഭിച്ചത് 6,88,329 പേർക്കാണ്.ഈ ഇനത്തിൽ 34,42 കോടി രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.നിർമ്മാണ തൊഴിലാളി ഫണ്ട് 15 ലക്ഷം പേർക്കാണ് കേരളത്തിൽ വിതരണം ചെയ്തത്.ആയിരം രൂപ വീതമാണ് നിർമാണമേഖലയിലെ എല്ലാവർക്കും ലഭിച്ചത്.150 കോടി രൂപ ഇതിനായി വിതരണം ചെയ്തു കഴിഞ്ഞു.ഇതിനു പുറമെയാണ് ഈ പി എഫ് ൽ ഇന്ന് തുക പിൻവലിക്കാനുള്ള അനുമതിയുടെ പ്രയോജനം ഉപയോഗിച്ച് കേരളത്തിലെ തൊഴിലാളികളുടെ എണ്ണം കേരളത്തിൽ 9,853 പേരാണ് ഇത്തരത്തിൽ പണം പിൻവലിച്ചത്.33,08 കോടി രൂപ ഇവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തി.രാജ്യത്ത് 3.31 ലക്ഷം ഇ.പി.എഫ് അംഗങ്ങൾക്കായി 946.49 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു
Comments (0)