"സഹസ്രകോടിയുടെ " ഇറിഡിയം " തട്ടിപ്പ്, പരാതി നൽകിയിട്ടും പോലിസ് അന്വേഷിക്കുന്നില്ല? പരാതി കണ്ടില്ലെന്ന് നടിക്കാൻ പോലീസിന് സമ്മർദ്ദം?
തൃശൂർ: തൃശൂർ ജില്ലയിലുടനീളം ഇരിങ്ങാലക്കുട ദേശമൊന്നടങ്കം സഹസ്രകോടിയുടെ ഇറിഡിയം തട്ടിപ്പ് നടന്നിട്ടും അതായത് കേന്ദ്ര സർക്കാർ കാര്യാലയങ്ങളിലെ വ്യാജരേഖകളും അതീവ സംരക്ഷിത സീലുകളും മുദ്രകളും ദുർവിനിയോഗം ചെയ്തും വ്യാജമായി നിർമിച്ചും വ്യാപകമായി സാധാരണക്കാർ മുതൽ സമ്പന്നരെ വരെ കബളിപ്പിച്ചിട്ടും വർഷങ്ങളായ് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചും നടന്ന അതീവ കുറ്റകൃത്യങ്ങൾ സംസ്ഥാന പോലീസിൻ്റെ എസ്: ബി.യും, എസ്, എസ്, ബി യും, ക്രമസമാധാന പാലന വിഭാഗവും അറിയുകയൊ ചെയ്തില്ലെന്നുള്ളത് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടും സമൂഹത്തിൽ ഇത്തരത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളുമായി ഇടപെടുന്ന പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രേഖാമൂലം റൂറൽ ജില്ലാ പോലിസ് മേധാവിയെ അറിയിച്ചിട്ടും പരാതി നൽകിയ പൊതുപ്രവർത്തകനോടു് തൻ്റെ പൈസ പോയില്ലല്ലോ അതു കൊണ്ട് കേസെടുക്കാൻ പറ്റില്ല എന്ന തൊടുന്യായമാണ് പറയുന്നത്, സമൂഹത്തിൽ പൊതുജനത്തെ ബാധിക്കുന്ന ഒരു വിഷയമുണ്ടായാൽ " സുമോട്ടോ" ആയി പോലീസിന് കേസെടുക്കാമെന്നിരിക്കെ അതു പോലും ചെയ്യാതെ പൊതുപ്രവർത്തകർ രേഖാമൂലം പരാതി നൽകിയിട്ട് പരാതിക്കാരനെ അവഹേളിച്ചു വിടാനുള്ള ശ്രമമാണ് ജില്ലാപോലിസ് മേധാവി സ്വീകരിച്ചത് എന്നത് പോലീസ് ഇത്തരം കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലിസിൻ്റെ ഭാഗത്ത് നിന്നുള്ള പങ്ക് വ്യക്തമാണ്, ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയും BJP യുടെ പ്രാദേശിക നേതാവുമായ ഷിജൂ ട്ടനാണ് ഈ പ്രദേശത്തെ തട്ടിപ്പുകളെ സംബന്ധിച്ച് പൊതുപ്രവർത്തകനെന്ന നിലയിൽ കൃത്യമായ അന്വേഷണത്തിനായ് ജില്ലാ മേധാവിയെ സമീപിച്ചത്, ഒടുവിൽ പരാതിക്കാരൻ്റെ സമ്മർദ്ദം മൂലം നിവൃത്തികെട്ട് പരാതി വാങ്ങി ഒരു റെസി ത് നൽകി പറഞ്ഞയക്കുകയായിരുന്നു. തട്ടിപ്പിൽപ്പെട്ടവർക്ക് മാർച്ച് 31നകം അതായത് ഇന്ന് വൈകീട്ട് പണം കൊടുത്തിരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വൈകിട്ട് 8 മണി വരെ ആർക്കും ഇതുവരെ ഒരു നയാ പൈസയും കിട്ടിയിട്ടില്ല, കിട്ടുകയില്ല എന്നത് വേറൊരു സത്യം, ഒരു പ്രവാസി നൽകിയത് ഒരു കോടി രുപയായിരുന്നു സാധാരണ കർഷക തൊഴിലാളി 5000 രുപ വീതം നൽകിയിട്ടുണ്ട്, ഇതിൻ്റെ ഗൗരവതരമായ മറ്റൊരു കാര്യം, കബളിക്കപ്പെട്ടവരിൽ 99% ശതമാനവും ഹൈന്ദവ കുടുംബങ്ങളിൽ നിന്നുള്ളവരാണ് കബളിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയതാകട്ടെ ഹൈന്ദവ സംരക്ഷണം കുത്തകയായി എടുത്തിട്ടുള്ള ഹിന്ദു സംഘടനാ, / ഹിന്ദു രാഷ്ട്രീയ പാർട്ടി യിലെയും നേതാക്കൻമാരും ചില ആശ്രമ നടത്തിപ്പുകാരും, 'അരുൺ ജറ്റ് ലി കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന കാലം മുതൽ ഇന്നലെ വരെ ,ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് പ്രചരിപ്പിച്ചാണ് ഈ തട്ടിപ്പുകൾ നടത്തി കൊണ്ടിരിക്കുന്നത് എല്ലാവർക്കും അങ്ങ് ഡെൽഹിയിൽ ഭയങ്കര പടി പാടാണ്, ഈ തട്ടിപ്പിൻ്റെ പ്രധാന ചുക്കാൻ പിടിച്ച കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൻമാരുടെ പേരുകൾ പുറത്ത് വരുന്നതോടെ പലരുടെയും മുഖം മൂടികൾ താഴെ വീഴുന്നത് കൂടാതെ ഒരു പക്ഷെ വൻ രാഷ്ട്രീയ കോളിളക്കം തന്നെ ഉണ്ടായേക്കാം, അഡ്ജസ്റ്റ് രാഷ്ട്രിയത്തിൻ്റെ അപ്പോസ്തോലൻമാരാണ് ഇവിടത്തെ ഭരണകർത്താക്കൾ എന്നതിനാൽ ഇനിയും സഹകരണ അടിസ്ഥാനത്തിൽ കബളിപ്പിക്കൽ തുടരും എന്നെ കബളിപ്പിക്കു എന്ന് പറഞ്ഞ് ആർത്തി മൂത്ത മലയാളികളും, എങ്കിലും കവർ സ്റ്റോറി ന്യൂസിന് ലഭ്യമായ വിവരങ്ങൾ പുറത്ത് വിട്ടു കൊണ്ടിരിക്കും.
Comments (0)