കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിലേക്ക് സമരത്തിന് പോകുന്നവർ ആദ്യം സ്വന്തം കടമ നിറവേറ്റണം, :മാത്യു സ്റ്റീഫൻ, നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ് പ്രസിഡൻറ്
കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിലേക്ക് സമരത്തിന് പോകുന്നവർ ആദ്യം സ്വന്തം കടമ നിറവേറ്റണം, :മാത്യു സ്റ്റീഫൻ, നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ് പ്രസിഡൻറ്
കൊച്ചി:കേന്ദ്രസർക്കാരിനെതിരെ സമരവുമായി ഡൽഹിക്ക് പോകുന്ന ഇടതുപക്ഷ സർക്കാർ ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെന്റ് പ്രസിഡഡന്റ് മാത്യു സ്റ്റീഫൻ എക്സ് എം എൽ എ പ്രസ്താവിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി ഇന്നലെമാത്രം 4000 കോടി രൂപയുടെ വികസനപദ്ധതികളാണ് കേരളത്തിൽ വച്ച്, ഈ സംസ്ഥാനത്തിൻ്റെ വളർച്ചക്ക് ലക്ഷ്യം വച്ച് പ്രഖ്യാപിച്ചത്. മൂന്നര ലക്ഷം കോടി രൂപയുടെ ദേശീയപാത വികസനവും മറ്റ് നൂറുകണക്കിന് പദ്ധതികളും നടപ്പാക്കുവാനുള്ള ആർജ്ജവത്തം കാണിക്കാത്ത സംസ്ഥാന സർക്കാർ ഇനിയെങ്കിലും ജനങ്ങളെ വിഡ്ഢികളാക്കരുത്.
ഇടുക്കി ചെറുതോണിയിലെ കോടികൾ മുടക്കി പണിതപാലവും, മൂന്നാർ ടൂറിസം മേഖലയുടെ സമഗ്രവികസനത്തിരുനൊരുങ്ങുന്ന ദേശീയപാതയും, ഇടുക്കിയിലെ പതിനഞ്ചു ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി നടപ്പാക്കാനിരിക്കുന്ന പദ്ധതികളും, മിനി വിമാനത്താവളങ്ങളും യാഥാർഥ്യമാക്കുവാൻ കഴിഞ്ഞാൽ ഇടുക്കിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടുമാത്രം സംസ്ഥാന സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.
കേന്ദ്രത്തിനെതിരെയുള്ള അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച്, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉയർത്തുവാനുള്ള സമഗ്രമായ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകേണ്ടത്.
ജനങ്ങൾ നൽകിയ നികുതി പണത്തിൽ നിന്ന്
കോടികണക്കിന് രൂപ മുടക്കി, രാഷ്ട്രിയം വളർത്താൻ കേരളം മുഴുവൻ ചുറ്റിനടന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വരും തലമുറയോട് പോലും മാപ്പ് പറയേണ്ടി വരും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒരു പദ്ധതിപോലും കണ്ടെത്താനോ നടപ്പാക്കാനോ കഴിയാത്ത ഇവർ വെറും പോസ്റ്റ് ഓഫീസ് പണിയാണ് ചെയ്യുന്നത്. കൂടാതെ കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി സ്വന്തം പേരിൽ അവ നടപ്പാക്കുന്നു, എന്നതല്ലാതെ വെറെ എന്താണിവർ നടത്തുന്നത്, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ യുവത്വങ്ങൾ തൊഴിലിനും ജീവസന്ധാരണത്തിനും സംസ്ഥാനം വിട്ടു പോകുന്നു, കേരളത്തിന്റെ വരും തലമുറയെ സ്വന്തം കാലിൽ നിർത്തി വളർത്തിയെടുക്കുവാനുള്ള പദ്ധതിക്ക് ഇനിയെങ്കിലും കേരളത്തിലെ ഭരണാധികാരികൾ തയാറാകണമെന്ന് മാത്യു സ്റ്റീഫൻ അവശ്യപെട്ടു.
Comments (0)