മൂക്കന്നൂർ, സഹകരണ ബാങ്കിലേക്ക്, ED,,? അഴിമതിയുടെ ആഴം കണ്ടെത്താൻ,

മൂക്കന്നൂർ, സഹകരണ ബാങ്കിലേക്ക്, ED,,? അഴിമതിയുടെ ആഴം കണ്ടെത്താൻ,
കൊച്ചി: മൂക്കന്നൂർ സഹകരണ ബാങ്കിൽ വർഷങ്ങളായ് നടക്കുന്ന അഴിമതിയുടെ ആഴം കണ്ടെത്താൻ എൻഫോഴ്സ് ഡയറക്ടറേറ്റിലെ ഇൻ്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു, കാലങ്ങളായ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ ഭരണം തുടർന്ന് കൊണ്ട് പോകുന്നത്, ബാങ്കിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് ആക്ഷേപങ്ങൾ ഉയരുമെങ്കിലും ഒത്തുതീർപ്പ് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രിയത്തിൽ ഇടതുപക്ഷവും വലതുപക്ഷവും ധാരണയോടെ അതെല്ലാം ഒതുക്കി മുന്നോട്ട് പോകുകയാണ് പതിവ്, അംഗബലം കുറവായ ബി.ജെ.പി.യെ ഏഴയലത്ത് പോലും അടുപ്പിക്കാറുമില്ല, അതായത് ഇടതുപക്ഷവും വലതുപക്ഷവും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പി.യെ ഒരു തരത്തിലും കളത്തിലിറക്കാൻ അനുവദിക്കരുതെന്ന ഉദ്ദേശത്തോടെ അഴിമതികളിൽ ഒത്ത് കളിക്കുകയാണ്, അനർഹരായ നിരവധി പേർക്ക് ലക്ഷങ്ങളാണ് ലോണ് കൾ നൽകിയിരിക്കുന്നത് ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്തവരുടെ പേരിൽ കൊടുത്തിരിക്കുന്ന ലോണുകൾ, ഭൂമി വിലയേക്കാളും നൂറിരട്ടി മൂല്യത്തിനുള്ള കട വായ്പകൾ, കാർഷിക ലോണ് കൾ മുതലായവയുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്താനാവുമെന്ന് ഇൻ്റലിജൻസ് വിഭാഗം പറയുന്നു, തൊട്ടടുത്ത സ്ഥലമായ അങ്കമാലി അർബൻ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്ന കോൺഗ്രസ് നേതാവിൻ്റെ അസ്വഭാവിക മരണത്തെ തുടർന്ന് ബാങ്കിൽ നടന്ന ഞെട്ടിക്കുന്ന അഴിമതികൾ പുറത്ത് വന്നത്, ഇത്തരുണത്തിൽ ശ്രദ്ധേയമാണ്, സമാനമായ വിഷയങ്ങളും മൂക്കന്നൂരിലെ ജനങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്ന സംശയത്തിലാണ്, ബഹുമാന്യരെന്ന് നടിച്ചു നടക്കുന്ന പലരും അവരുടെ തനിനിറം വെളിവാക്കപ്പെടുന്നത് അഴിമതികൾ പുറത്ത് വരുമ്പോഴാണ്, ഇവിടുത്തെ പ്രധാന പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൻമാരും ബാങ്കിൻ്റെ ഭരണ സമിതിക്കാരും ചേർന്നുള്ള അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയ കൂട്ട് കെട്ടും ഇ: ഡി: യുടെ അന്വേഷണം ആരംഭിക്കുന്നതോടെ പുറത്തുവരുമെന്നാണ് സഹകാരികളായ നാട്ടുകാർ പ്രതീക്ഷിക്കുന്നത്