നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ നിയമനം വിവാദത്തില്‍; ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കേണ്ടിടത്ത് കരാര്‍ നിയമനം

നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ നിയമനം വിവാദത്തില്‍; ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കേണ്ടിടത്ത് കരാര്‍ നിയമനം

തിരുവനന്തപുരം:അധിക ബാധ്യതയായി കരാര്‍ നിയമനം. നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ ഡെപ്യൂട്ടേന്‍ വഴി നിയമിക്കേണ്ടിടത്ത് കരാര്‍ നിയമനം. നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസശമ്ബളം ഒരു ലക്ഷം രൂപ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പറയുന്ന വിശദീകരണം ഡെപ്യൂട്ടഷന്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും അപേക്ഷിച്ചില്ല, അതുകൊണ്ടാണ് കരാര്‍ നിയമനം നടത്തിയതെന്നാണ്. ഈ പോസ്റ്റിലേക്ക് കരാര്‍ നിയമനത്തിലൂടെ നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസം ഒരു ലക്ഷത്തി ആയിരത്തി നാനൂറ് രൂപ വരെയാണ് മാസ ശമ്ബളം.

സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ ഉണ്ടായിട്ടും അതിന് വേണ്ടി ശ്രമം നടത്താതെ പരസ്യമൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്ബോഴും ഇത് എത്രമാത്രം ശരിയായ രീതിയിലാണ് നടത്തിയതെന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലേക്ക് നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുകയാണ്. ഏറ്റവും വിചിത്രമായ കാര്യം ഇപ്പോള്‍ നിയമനം നേടിയിരിക്കുന്ന ശ്രീല മേനോന്‍ നിര്‍ഭയ ഹോമുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയതില്‍ ഉള്‍പ്പെട്ട ആളാണ്.