പ്രതിരോധ മരുന്ന് വിതരണത്തിൻ്റെ പേരിൽ ജനങ്ങളിൽ ആശങ്ക പ്രചരിപ്പിക്കുന്നു

പ്രതിരോധ മരുന്ന് വിതരണത്തിൻ്റെ പേരിൽ ജനങ്ങളിൽ ആശങ്ക പ്രചരിപ്പിക്കുന്നു

പാലക്കാട്, ': കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് രാജ്യവ്യാപകമായി കേന്ദ്ര സംസ്ഥാന സർക്കാരുൾപ്പെടെയുള്ളവർക്ക് പിൻന്തുണയുമായി പൊതു സമൂഹത്തോടൊപ്പം പ്രവർത്തിക്കുന്ന നിരവധി സന്നദ്ധ സേവന സംഘടനകൾ പ്രവർത്തിക്കുന്നു അതോടൊപ്പം കോവിഡിൻ്റെ ഗൗരവം ഉൾകൊണ്ട് സർക്കാരുകൾ " സിവിൾ ഡിഫൻസ് '" എന്ന കുട്ടായ്മയും രൂപപ്പെടുത്തിയാണ് വർത്തമാന ലോകത്തിന് ഭീഷണിയായ കോവിഡിനെ പ്രതിരോധിക്കുന്നത്, എന്നാൽ തുടക്കം മുതൽ തന്നെ സർക്കാരും സർക്കാതിര ഏജൻസികളും നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്, മഹാമാരിയെ തടയാൻ കൊണ്ട് വരുന്ന എല്ലാ പ്രവർത്തനങ്ങളെയും എതിർക്കുക, വ്യാജ പ്രചരണങ്ങൾ നടത്തുക എന്നത് ഇക്കുട്ടരുടെ സ്ഥിരം പരിപാടി തുടർന്നുകൊണ്ടിരിക്കുന്നു, അതു തന്നെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ കേന്ദ്രീകൃതമായി വസിക്കുന്ന അട്ടപ്പാടി ആദിവാസി മേഖലയിൽ വളരെയെറെ ആദിവാസി ക്ഷേമ പ്രവർത്തങ്ങൾ നടത്തി വിജയത്തിലെത്തിച്ച എച്ച്, ആർ, ഡി, എസ്, ഇൻഡ്യ, എന്നNGOക്കെതിരെ ചിലർ നടത്തുന്ന കുപ്രചരങ്ങൾ, പൊതുവെ നിരക്ഷരരായ ആദിവാസി വിഭാഗത്തെ അവരുടെ സംരക്ഷകരെന്നവകാശപ്പെട്ട് അവർക്ക് അർഹമായ ഭൂമികൾ തട്ടിയെടുത്ത് വിവിധ പദ്ധതികളുടെ പേരിൽ ശതകോടികൾ സമ്പാദിക്കുകയും മതപരിപരിവർത്തനം നടത്തുകയും വിധ്യംസക പ്രവർത്തനങ്ങൾ നടത്താൻ ഉള്ള സങ്കേതമാക്കിയിരിക്കുന്ന ചിലർ പ്രചരിപ്പിക്കുന്നത് വെറും നുണകൾ മാത്രമാണ്.

മേഖലയിൽ നാളിതുവരെ ഏതാണ്ട് 4000 പേർക്ക് 'ആഴ്സനിക്ക് ആൽപം 30 " എന്ന ഹോമിയോ മരുന്നാണ് വിതരണം ചെയ്തത്, പതിനാറായിരം പേർക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് ഈ മരുന്ന് ഒരു പ്രതിരോധ മരുന്നാണെന്ന് ലോക രാജ്യങ്ങൾ അംഗീകരിച്ചതു കൂടാതെ ഇന്ത്യയിലെ ഔഷധ ഗുണനിലവാര നിയന്ത്രണ വിഭാഗം ക്ലീൻ ചിറ്റ് കൊടുത്തിരിക്കുന്ന ഒന്നാണ്, മരുന്ന് സ്വീകരിക്കുന്നവരുടെ ഫോൺ നമ്പരും ആധാർ നമ്പരും ശേഖരിക്കുന്നതിനെതിരെ വിവരശേഖരണം നടത്തുന്നു എന്ന ആരോപണമാണ് ഒരു പെട്ടിക്കടയിൽ എന്തെങ്കിലും സാധനം വാങ്ങാൻ ചെന്നാൽ പോലും ഫോൺ നമ്പർ രേഖപ്പെടുത്തണം, സർക്കാർ പ്രതിരോധ കുത്തി വയ്പ് നടത്തുമ്പോൾ ആധാർ നമ്പർ ' രേഖപ്പെടുത്തണം ഇതെല്ലാം കൃത്യമായ കണക്കും സർക്കാരിന് ബോധ്യപ്പെടുത്തലുകൾക്കും അനിവാര്യമാണ്, പിന്നെ പറയുന്നത് മരുന്ന് പരീക്ഷണമാണ് നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കി മനുഷ്യനു് ഉപയോഗപ്രദമെന്ന്ഉറപ്പ് വരുത്തിയാണ്, സർക്കാർ ഇതിന് അംഗീകാരം കൊടുത്തിരിക്കുന്നത്, ഈ മരുന്നിനെ കുറിച്ച് സംശയമുള്ളവർ അവർക്കറിയാവുന്ന ഏത് ഹോമിയോ ടോക്ടറോട് ചോദിച്ചാലും ഈ മരുന്ന് എന്താണ് എന്തിനാണ് എന്നെല്ലാം മനസിലാക്കാം ഇതൊന്നും അറിയാത്ത നിരക്ഷരരല്ല ഇതിനെതിരെ വ്യാജ പ്രചരണങ്ങൾ സംഘടിപ്പിക്കുന്നത്, ഏകദേശം നാലായിരം പേർക്ക് ഈ പ്രതിരോധ മരുന്ന് നൽകിയിട്ടു സർക്കാർ ഏജൻസികളും രഹസ്യാന്യേഷണ ഏജൻസികളും അറിഞ്ഞില്ല എന്നു വരുത്തി സർക്കാർ സംവിധാനം പരാജയം എന്നുയർത്തി കാട്ടാനുമാണ്, കൂടാതെ ആദിവാസികളെ സംരക്ഷിയ്ക്ക എന്നുള്ളത് ഞങ്ങളുടെ കുത്തകാവകാശം ആണെന്ന് കരുതുന്ന ചിലർ അവരുടെ അജണ്ടകൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാതെ വരുന്ന സാഹചര്യം വന്നു ചേരുമെന്ന ആശങ്കയിലുമാണ്, കൂടാതെ ഊരുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവിടെ ആരൊക്കെ വന്ന് പോകുന്നു, അവർ അവിടെ എന്താണ് ചെയ്യുന്നത് എന്ന് വേണ്ട എല്ലാ രഹസ്യ ഇടപാടുകളും പുറത്തറിയുമെന്ന ആശങ്കയും ഉണ്ട്, വിവിധ പദ്ധതികളുടെ പേരിൽ ഇവർ കയ്യടക്കി വച്ചിരിക്കുന്ന ആദിവാസി ഭൂമികളും ബഹുനില കെട്ടിടങ്ങളും കൈവിട്ടു പോകുമെന്ന ഭയവും ഉദിക്കുന്നുണ്ട്, ഇതിനായ് രാഷ്രീയ വേഷം കെട്ടിയ ചിലരെ വാടകക്കെടുത്തിരിക്കയാണവർ, പിണറായി സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് പ്രവർത്തിക്കുന്ന HRD S ഇൻഡ്യാ പോലുള്ള സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസം നിൽകുന്നത് ഭരണകക്ഷിയിലെ സഖ്യകക്ഷിയായ NCP യിലെ വനിതാ നേതാവിനെ മുൻനിർത്തിയാണെന്നുള്ളത്, സർക്കാരിന് തന്നെ നാണക്കേടായിട്ടുണ്ട്, എന്ത് കേട്ടാലും അതിൻ്റെ ശരിയായ വസ്തുത മനസിലാക്കാതെ ചിലർ പറയുന്ന കാര്യങ്ങൾ അതുപോലെ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും ഇത്തരം ആളു ക ളുടെ വിധ്യംസകപ്രവർത്തനങ്ങൾക്ക് കൂട്ട് നില്ക്കുന്നതിന് സമാനമാണ്, ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തി സർക്കാർ നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവരെയും അതിന് കൂട്ട് നിൽക്കുന്നവർക്കെതിരെയും സർക്കാർ നിയമനടപടികൾ സ്വീകരിക്കണം