" വാളയാറില്‍ " വൈദികര്‍ ഏറ്റുമുട്ടുന്നു
എറണാകുളം- അങ്കമാലി അതിരൂപതയിലെ സഭാതർക്കങ്ങൾ തെരുവിലേക്ക് എത്തി നിൽക്കുന്നു. വ്യാജ രേഖ കേസിൽ പാലക്കാട് മെത്രാന്‍ ജേക്കബ് മനത്തോടത്തിനെ സഭാ തർക്കങ്ങളിലെ വിഷയങ്ങൾ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിമത വൈദിക വിഭാഗം തങ്ങളുടെ ശക്തി തെളിയിക്കാൻ ഒരു വേദി എന്ന നിലക്കാണ് വാളയാർ അമ്മയുടെ സമരപ്പന്തലിലേക്ക് ഉപവാസ സമരത്തിനായി പോകുന്നത്. ഈ ഉപവാസം വാളയാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമല്ല തങ്ങളുടെ പ്രതിഷേധ ശക്തി സഭയെ ബോധ്യപ്പെടുത്തുക കൂടിയാണ് ലക്ഷ്യം. ഇത് മെത്രാനെതിരെയുള്ള ഒരു വെല്ലുവിളിയായി സഭാനേതൃത്വം കാണുന്നു. സഭയ്ക്കുള്ളിലെ തർക്കങ്ങൾ ജനമദ്ധ്യത്തിൽ എത്തിക്കാനുള്ള വിമത വൈദിക വിഭാഗത്തിന്റെ ലക്ഷ്യം സഭാവിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്.



Author Coverstory


Comments (0)