ചുങ്കത്ത് ജ്വല്ലറി നികുതി വെട്ടിപ്പിലും ഒന്നാമതായി; കോടികൾ അടക്കാൻ നോട്ടീസ് നൽകി കൊല്ലം ജിഎസ്ടി ഓഫീസ്

ചുങ്കത്ത് ജ്വല്ലറി നികുതി വെട്ടിപ്പിലും ഒന്നാമതായി;  കോടികൾ അടക്കാൻ നോട്ടീസ് നൽകി കൊല്ലം ജിഎസ്ടി ഓഫീസ്
ചുങ്കത്ത് ജ്വല്ലറി നികുതി വെട്ടിപ്പിലും ഒന്നാമതായി;  കോടികൾ അടക്കാൻ നോട്ടീസ് നൽകി കൊല്ലം ജിഎസ്ടി ഓഫീസ്
കൊല്ലം: ചുങ്കത്ത് ജ്വല്ലറിയിൽ നികുതി വെട്ടിപ്പ് നടത്തിയത് സംസ്ഥാന നികുതി വികുപ്പ് കൊല്ലം ഓഡിറ്റ് വിഭാഗം കണ്ടെത്തി നോട്ടീസ് നൽകി. അന്തർ സംസ്ഥാന രംഗത്ത് സ്വർണ്ണ വിപണനവുമായി ബന്ധപ്പെട്ട് ചുങ്കത്ത് ജ്വല്ലറി കോടികൾ മുടക്കി വലിയ പരസ്യങ്ങൾ നൽകുന്നത് വഞ്ചനയില്ല, ഞങ്ങൾ സത്യസന്ധരാണ് വിശ്വസിക്കാം എന്നെല്ലാമാണ്. എന്നാൽ ഓരോ ഗ്രാം സ്വർണ്ണവും ഉപഭോക്താവ്വ് വാങ്ങുമ്പോൾ തങ്ങളുടെ വക സർക്കാരിനുള്ള നികുതി കൃത്യമായി സർക്കാരിന് നൽകാൻ ചുങ്കത്ത്കാരെ വിശ്വസിച്ച് ഏല്പിക്കുന്നുണ്ട്, അവർ ഇത് സർക്കാരിന് കൊടുക്കുന്നുണ്ട് എന്നതാണ് ജനം ഇവരുടെ പരസ്യം കണ്ടിട്ട് വിശ്വസിക്കുന്നത്. സർക്കാരിന് നൽകാനാണെന്ന് പറഞ്ഞ് സ്വർണ്ണം വാങ്ങുന്നവൻ്റെ കയ്യിൽ നിന്ന് സ്വർണ്ണവില കൂടാതെ അവരത് രണ്ട് കൈയ്യും നീട്ടി പിടിച്ചു വാങ്ങുന്നുമുണ്ട്. എന്നാൽ പൊതു ജനം കൊടുക്കുന്ന ഈ നികുതി തുക ഇവർ സർക്കാരിന് നൽകാതെ വെട്ടിച്ച് തട്ടിപ്പ് നടത്തി സർക്കാരിനേയും, ഉപഭോക്താവിനെയും കബളിപ്പിക്കുന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ജി.എസ്, ടി വിഭാഗം കൊല്ലം ഡപ്യുട്ടി കമ്മിഷണറും സംഘവും കണ്ടെത്തിയ ഭീമമായ തട്ടിപ്പിൻ്റെ ഓഡിറ്റ് രേഖകൾ 2017 മുതൽ 2022 വരെയുള്ള വില്പന സംബന്ധിച്ചുളള രേഖകൾ, ജ്വല്ലറി ഉടമകൾ ഉദ്യോഗസ്ഥൻമാർക്ക് സമർപ്പിച്ചപ്പോൾ രേഖകൾ കണ്ട ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്ന വെട്ടിപ്പുകളാണ് ബോധ്യപ്പെട്ടതെന്ന് GST ഉദ്യോഗസ്ഥർ പറയുന്നു, 2017 മുതൽ 2022 വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ കണ്ട് പിടിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നര കോടിക്കടുത്ത് GST നികുതി ഇവരോട് അടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 7/3/24, ൽ നൽകപ്പെട്ട നോട്ടീസ് പ്രകാരം പറഞ്ഞ തുകയടക്കാതെ പിൻ വാതിലിലൂടെ നികുതി അടക്കാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയാനാണ് നാളിതുവരെ നികുതി അടക്കാത്തത്, Ref No. MA320324007180Q, എന്ന ഫയൽ നമ്പർ പ്രകാരം നാളിതുവരെ വെട്ടിപ്പ് നടത്തിയ തുകയുടെ പിഴ അടക്കാത്തതിനെ തുടർന്ന് GST, കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമാഹരിച്ചുകൊണ്ടിരിക്കയാണ്, സർക്കാരിന് നൽകാൻ ജനത്തിൻ്റെ കയ്യിൽ നിന്ന് വാങ്ങുന്ന തുക സർക്കാരിന് നൽകാതെ വെട്ടിച്ച് കള്ളക്കണക്ക് എഴുതുന്ന ഇവർ തരുന്ന സ്വർണത്തിന് എന്ത് വിശ്വാസമുണ്ടാകും എന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്. കൂടുതൽ കണക്കുകൾ പരിശോധിക്കുന്ന മുറക്ക് നികുതി വെട്ടിപ്പ് ഇതിലും കൂടുതൽ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സംസ്ഥാന നികുതി വകുപ്പിൽ നിന്നു അറിയാൻ കഴിയുന്നു.