ഷിഗെല്ല; എറണാകുളം ജില്ലയിൽ രോഗബാധ സംശയിക്കുന്ന രോഗിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു.
കൊച്ചി: ജില്ലയില്‍ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 56 കാരിയായ സ്ത്രീക്കാണ് രോഗബാധ സംശയിക്കുന്നത്. ഇവരുടെ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു.
ആരോഗ്യ വിഭാഗവും മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വിഭാഗവും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്തു സന്ദര്‍ശനം നടത്തി.
ചോറ്റാനിക്കര സ്വദേശിനിയായ സ്ത്രീ പനിയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 23നാണ് ചികിത്സ തേടിയത്. ഇവരുടെ പരിശോധന ഫലം പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ.



Author Coverstory


Comments (0)