മുന്‍ മന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു എന്‍.എം.ജോസഫ് അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച
ന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ. ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബര്‍ 18നാണ് അദ്ദേഹം ജനിച്ചത്. അറിയപ്പെടാത്ത ഏടുകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987-91 കാലത്ത് കേരള മന്ത്രിസഭയില്‍ വനം മന്ത്രിയായി. പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍നിന്നാണ് നിയമസഭയില്‍ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയില്‍ എത്തിയത്. ഭാര്യ: എലിസബത്ത് ജോസഫ്. ഒരു മകനും ഒരു മകളും ഉണ്ട്. 'അറിയപ്പെടാത്ത ഏടുകള്‍' ആണ് എന്‍ എം ജോസഫിന്റെ ആത്മകഥ.
Comments (0)