ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും-അമിത് ഷാ
ന്യൂഡല്‍ഹി : ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരമേഖല പ്രധാന പങ്കുവഹിക്കുന്നുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ വേള്‍ഡ് ഡയറി സമ്മിറ്റ് (ഐ.ഡി.എഫ് ഡബ്ല്യു.ഡി.എസ്) 2022 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം. 2014 ല്‍ ഇന്ത്യ 11-ാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. എന്നാല്‍ ഇന്ന ത് അഞ്ചാം സ്ഥാനത്തെത്തി നില്‍ക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ മൂ ന്നാംസ്ഥാനത്തെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറ ഞ്ഞു. ഇന്ത്യയിലെ ഗ്രാമീണമേഖലയുടെ വളര്‍ച്ചക്ക് സഹകരണ മേഖലയും ക്ഷീര സഹകരണസംഘങ്ങളും പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. രാജ്യം മൂന്നാം സാമ്പത്തിക ശക്തിയായിമാറുമ്പോള്‍ സഹകരണമേഖലയുടെ സംഭാവനയും ചര്‍ച്ചചെയ്യപ്പെടു മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനും ദരിദ്ര രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അമിത് ഷാ 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമ തലത്തില്‍ രണ്ട് ലക്ഷം പുതിയ ക്ഷീര സഹകരണസംഘങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അറിയിച്ചു.
Comments (0)