വൈദ്യുതി ബോർഡ് കോടതിക്ക് മുകളിലല്ല: ഹൈക്കോടതി
കൊച്ചി: സംസ്ഥാന വൈദ്യുതിബോർഡിന് ഹൈക്കോടതിയുടെ വിമര്‍ശനം കെ.എസ് .ഇ .ബി ഹൈക്കോടതിക്ക് മുകളിലല്ലെന്ന് സിംഗിൾ ബഞ്ച് കേസ് പരിഗണിക്കവേ പരാമർശിച്ചു.കോടതി ഉത്തരവ് നിലനിൽക്കെ , തിരുവനന്താപൂരം മടവൂർ സെക്ഷൻ സീനിയർ സൂപ്രണ്ട് യു.വി. സുരേഷിനെ റിലീസ് ചെയ്തതായി രേഖ ഉണ്ടാക്കിയത് ദുരുദ്ദേശ്യപരവും ധിക്കാരവുമാണന്നു ജസ്റ്റീസ് അനു ശിവരാമൻ ചുണ്ടിക്കാട്ടി. ഒക്ടോബർ മുതൽ ശമ്പളം തടഞ്ഞു വെച്ചതിലും കോടതി വിമർശിച്ചു.
ഒരഴച്ചക്കകം സമ്പളം കൊടുക്കണമെന്ന് നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 2021 ഡിസംബർ 22ന് കെഎസ്ഇബി യോട് നിർദേശിച്ചിരുന്നു. അതനുസരിക്കാതെ സുരേഷിന്റെ സർവീസ് ബുക്കും മറ്റു ഡിസംബര്‍ 30ന് ആറ്റിങ്ങല്‍ ഡിവിഷനില്‍ നിന്നു കല്പറ്റ ഡിവിഷനിലെക്കു അയച്ചു .ഇത്തരത്തില്‍ ഹൈ കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നത് കോടതി അനുവദിക്കില്ലന്ന് പറഞ്ഞു .ഈ വിഷയത്തില്‍ മറ്റൊരു ബഞ്ചില്‍ കോടതി അലക്ഷ്യ ഹര്‍ജിയുണ്ടെന്നു ബോര്‍ഡിന്‍റെ സ്റ്റാന്‍ഡില്‍ കൌണ്‍സില്‍ എം .കെ തങ്കപ്പൻ ചൂണ്ടിക്കാട്ടിയെങ്കിലും ശമ്പളം വെള്ളിയാഴ്ച ക്കുള്ളിൽ ഇവിടെ നിന്ന് തന്നെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
കോടതി ഉത്തരവ് അനുസരിച്ചുകൊണ്ട് മടവൂരിൽ തുടരാൻ അനുവദിച്ച മടവൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറേ ഈ ജനുവരി എട്ടിന് സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം ജനുവരി ഏഴുവരെയുള്ള മടവൂർ സെക്ഷനിലെ ഹാജർ പുസ്തകം ആറ്റിങ്ങൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ടു കെട്ടിയിരുന്നു.എട്ടുമുതൽ പുതിയ ഹാജർ പുസ്തകം ഉണ്ടാക്കുകയും സീനിയർ സൂപ്രണ്ടിന്റെ പേര് ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ മടവൂരിലെ ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ കോടതി ഉത്തരവു നൽകി. സ്ഥലംമാറ്റ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതിനകം ശമ്പളം നൽകാതിരിക്കുകയോ ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ അനുവദിക്കാതിരിക്കാതിരിക്കുകയോ ചെയ്താൽ കോടതി ഗൗരവമായി കാണും എന്നും പറഞ്ഞു. ശമ്പളം നൽകാത്തതിനെതീരെയുള്ള സുരേഷിന്റെ കോടതി അലക്ഷ്യ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വിശദവാദത്തിനായി കഴിഞ്ഞ ദിവസം ജനുവരി 20 ലേക്ക് മാറ്റിയിരുന്നു.



Author Coverstory


Comments (0)