'വൻ സുരക്ഷാവീഴ്ച' എന്നാക്ഷേപം.

'വൻ സുരക്ഷാവീഴ്ച' എന്നാക്ഷേപം.
'വൻ സുരക്ഷാവീഴ്ച' എന്നാക്ഷേപം.
'വൻ സുരക്ഷാവീഴ്ച' എന്നാക്ഷേപം.

ആലുവ: ഫെബ്രുവരി 18 ന് ആലുവ ശിവരാത്രി മണപ്പുറത്തെ മഹാദേവ ക്ഷേത്രഭൂമിയിൽ ഹൈന്ദവാചാരപ്രകാരംനടക്കുന്ന ഹിന്ദുക്കളുടെ പിതൃബലികർമ്മങ്ങൾക്ക് വിഘാതമായി, ക്ഷേത്രഭൂമിയിൽ കച്ചവട താത്പര്യം മാത്രം മുന്നിൽ കണ്ട് നടക്കുന്ന വ്യാപാര മേളയിൽ നടത്തുന്ന താത്കാലിക അമ്യൂസ്മെൻ്റ് പാർക്കിൻ്റെ സുരക്ഷാ സംവിധാനത്തിൽ അപാകതയുണ്ടെന്നും വൻ അപകട സാധ്യതക്ക് വഴിവെക്കുന്ന കാർപെറ്റുകൾ വിരിച്ചിരിക്കുന്നതിൽ ഒരു തീപ്പൊരി വീണാൽ വൻ അഗ്നിബാധക്ക് വഴിവെക്കുമെന്നും എന്നാൽ ' ചുറ്റും അപകടകരമാം വിധം വളഞ്ഞു വച്ചിരിക്കുന്ന മുള്ളുകമ്പിവേലിയിൽ കുടുങ്ങി ആളുകൾക്ക് രക്ഷപ്പെടാൻ കഴിയുകയില്ല എന്ന് മാത്രമല്ല പുഴയിലെ കാറ്റിനാൽ ചെറിയ ഒരു തീപ്പൊരി വൻ അഗ്നിഗോളമാകാൻ നിമിഷങ്ങളെ വേണ്ടി വരികയുള്ളുവെന്നും ഈ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരും സുരക്ഷാ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്നവരും അഭിപ്രായപ്പെടുന്നു, ഇതു സംബന്ധിച്ച് ആലുവ മുപ്പത്തടം സ്വദേശി സജിവ് എന്ന വിശ്വാസി തൻ്റെ ആശങ്കകൾ സൂചിപ്പിച്ച് ഫയർ ആൻറ് സേഫ്റ്റി വിഭാഗത്തിനും മുഖ്യമന്ത്രിയും അടിയന്തിര പ്രാധാന്യത്തോടെ പരാതികൾ നല്കിയിട്ടുമുണ്ട് 2018-ലെ അതിഭീകരമായ വെളളപ്പൊക്കത്തിന് ശേഷം പുഴയിലെ മണൽതിട്ടകളുടെ ഉറപ്പുകളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു ഇവിടെയാണ് ഈ അമ്യൂസ്മെൻ്റ് പാർക്കിലെ ആകാശ ഊഞ്ഞാലുകളുടെ കാലുകൾ യാതൊരു ഉറപ്പും ഇല്ലാതെ കുഴിച്ചിട്ടിരിക്കുന്നത് കൃത്യമായി കോൺക്രീറ്റ് തുണ്കളിൽ ഉറപ്പിക്കേണ്ടവയാണിത്, ഇവിടെ ഒരു ദുരന്തമുണ്ടായാൽ ബലിതർപ്പണങ്ങൾക്കായിവരുന്ന സാധാരണക്കാരായ ഹിന്ദുക്കളും അവരുടെ കുടുംബങ്ങളുമായിരിക്കും അപകടത്തിൽപ്പെടുന്നത് ദുരന്തത്തിൻ്റെ ഇരകൾ അവരായിരിക്കും മതേതരത്വം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരോ, ഇവിടത്തെ നിയമലംഘനങ്ങൾ കണ്ടിട്ടും നാലു ചക്രം വാങ്ങി ഇതിനെ പുകഴ്ത്തിയെഴുതുന്ന ആലുവയിലെ ചില പത്രക്കാർക്കോ,ഹിന്ദുക്കളുടെ സംരക്ഷകർ ഞങ്ങളാണെന്നും സംരക്ഷണാവകാശം തീർഎഴുതി വാങ്ങിയിരിക്കുന്ന പാർട്ടികൾക്കും സംഘടനകൾക്കും അമ്യൂസ്മെൻ്റ് പാർക്ക് നടത്തുന്ന ബിനാമികളായ ഹൈന്ദവ നാമധാരികൾക്കോ നഷ്ടങ്ങൾ ഒന്നും സംഭവിക്കില്ല. ദുരന്തങ്ങൾക്ക് ഇരയാകുന്ന സാധാരണ ഹിന്ദുക്കൾക്ക് മാത്രമാണ് മഹാദേവൻ്റെ പുണ്യഭൂമിയായ ശിവരാത്രി മണപ്പുറം ഹൈന്ദവാചാരപ്രകാരം ബലികർമ്മങ്ങൾക്കും മറ്റ് അനുഷ്ടാനങ്ങൾക്കുമുള്ളതാണ് അതിൻ്റെ പ്രാധാന്യം പതിയെ പതിയെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതിൻ്റെ ഭാഗമായി അവിടെ ഒരു പാർക്ക് ഇതിനകം തുടങ്ങിയിട്ടുണ്ട് അവിടെ പകൽ പോലും നടക്കുന്നത് വ്യഭിചാരവും മയക്കുമരുന്നു വിപണനവും ഉപയോഗവുമാണ്, ഇനി ഇത് പോലുള്ള അമുസ്മെൻ്റ് പാർക്കുകളിൽ കൂടി എന്തെങ്കിലും ദുരന്തങ്ങൾ സംഭവിച്ചാൽ ശിവരാത്രി ഉത്സവവും ബലി ദർപ്പണ ആചാര അനുഷ്ടാനങ്ങളും സർക്കാർ നിർത്തിവക്കും, ഹൈന്ദവർ കൂടി ചേരുന്ന ഈ ചടങ്ങിൽ രാജ്യത്തെ വിഘടന വാദവർഗീയ ശക്തികളുടെ ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളൊ സംഭവിച്ചാൽ പോലും അതിനെതിരെയുള്ള ശക്തമായ സുരക്ഷാ നടപടികൾ പോലും സാധ്യമാക്കിയിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്തു സംഭവിച്ചാലും നഷ്ടം ഹൈന്ദവ മത വിശ്വാസികൾക്ക് മാത്രമായിരിക്കും,