"സ്വധർമ്മ" ഹിന്ദു വാട്ട്സാപ്പ് കൂട്ടായ്മ,, മാധവ സേവയുടെ ചരിത്രദൗത്യവുമായ്,,, ഹിന്ദുവിൻ്റെ നവ മാധ്യമ കൂട്ടായ്മ

"സ്വധർമ്മ" ഹിന്ദു വാട്ട്സാപ്പ് കൂട്ടായ്മ,, മാധവ സേവയുടെ ചരിത്രദൗത്യവുമായ്,,, ഹിന്ദുവിൻ്റെ നവ മാധ്യമ കൂട്ടായ്മ
കൊച്ചി: ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ അവശത അനുഭവിക്കുന്ന ഹിന്ദു കുടുംബങ്ങൾക്ക് കരുതലും കൈത്താങ്ങുമായി പുതിയ ചരിത്രം കുറിച്ചു കൊണ്ട് സ്വധർമ്മ എന്ന ഹിന്ദു വാട്ട്സാപ്പ് കൂട്ടായ്മ ശ്രദ്ദേയമായ ചുവടു് വയ്പ് നടത്തിക്കഴിഞ്ഞു.കേരളത്തിൻ്റെ എല്ലാ ജില്ലകളിലും ഈ കൂട്ടായ്മകൾ വിജയകരമായി ഇതിൻ്റെ പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. കേരളം വിട്ടു മലയാളികൾ ആയ ഹിന്ദുക്കൾ എവിടെയെല്ലാം ഉണ്ടൊ അവിടങ്ങളിലുള്ളവർ ഈ കൂട്ടായ്മയിൽ പങ്കാളികളായിട്ടുണ്ട്, സാസ്കാരിക തലസ്ഥാന സമീപത്തുള്ള ദേവനഗരമായ ഗുരുവായൂർ സ്വദേശി ദിലീപ് വാഴപ്പുള്ളിയും, ബാബു കാഞ്ഞങ്ങാടു മാ ണ് ,എന്നിവരുടെ നേതൃത്വത്തിലാണ് ഇതിൻ്റെ പ്രവർത്തനം, ജാതി, രാഷ്ട്രീയം, വർണം, ലിംഗ ഭേദമില്ലാതെ ഏതൊരു ഹിന്ദുവിനെയും സഹായിക്കുക കരുതലായി, കൈത്താങ്ങായി കൂടെ നിർത്തുക എന്നതാണി കൂട്ടായ്മയുടെ ലക്ഷ്യം, ഇതിൻ്റെ ഓരോ അംഗങ്ങളും തങ്ങളുടെ വകയായ് ഓരോ ആവശ്യങ്ങൾക്കും നൂറ് രൂപ എന്ന ഒരു ചെറിയ തുകയാണ് ഓരോ ആവശ്യക്കാർക്കും വേണ്ടി സമർപ്പിക്കുന്നത്, കേരളത്തിൽ മറ്റു മതങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ദുരിതത്തിൽ ജീവിതം ഹോമിക്കുന്നവരിലും, വിവിധ ആവശ്യങ്ങൾക്കായ് ബാങ്കുകളിൽ നിന്നും വായ്പകൾ എടുത്തും ജപ്തി നടപടികളും മരണങ്ങളെയും അഭിമുഖീകരിക്കുന്നത് ഹൈന്ദവ കുടുംബങ്ങളിൽ നിന്നുള്ളവരാണ്, കേരളത്തിൽ നിരവധി ഹൈന്ദവ സംഘടനകൾ ഉണ്ടെങ്കിലും മതേതരത്വമെന്ന മധുരം പുരട്ടിയ വാക്കുകളിൽ യഥാർത്ഥമായി അവശത അനുഭവിക്കുന്ന ഹിന്ദുവിന് സഹായഹസ്തം നൽകാൻ ആരും തയ്യാറാവുന്നില്ല എല്ലാ കാലത്തും ദുരിതവും കഷ്ടപ്പാടും അനുഭവിക്കാൻ മാത്രം വിധിക്കപ്പെടാതിരിക്കാൻ വേണ്ടിയുള്ള ഹൈന്ദവരുടെ ഈ കൂട്ടായ്മ ഇക്കാലത്ത് വളരെയെറെ പേർക്ക് ആശ്വാസം ഏകിയിട്ടുണ്ട്, ഈ കൂട്ടായ്മയിൽ രാജാവും ഭൃത്യനും നേതാവും അനുയായിയും ഇല്ല എന്നതാണ് ഹിന്ദുവാണൊ, അവർ അവശത അനുഭവിക്കുന്ന ഹിന്ദുവിനെ കരുതലായി കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യം മാത്രം,