വാട്ട്സ് ആപ്പ് കിട്ടില്ല ;പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്ട്സ് ആപ്പ് കിട്ടില്ല.

വാട്ട്സ് ആപ്പ് കിട്ടില്ല ;പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്ട്സ് ആപ്പ് കിട്ടില്ല.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .മികച്ച്‌ പേയ്മെന്റ് അടക്കമുള്ള അപ്പ്‌ഡേഷനുകളും 2020 ല്‍ വാട്ട്സ് ആപ്പില്‍ നിന്നും ഉപഭോതാക്കള്‍ക്ക് ലഭിച്ചിരുന്നു .എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ വര്‍ഷത്തില്‍ അതായത് 2021 മുതല്‍ വാട്ട്സ് ആപ്പ് ചില ഫോണുകളില്‍ ലഭിക്കില്ല എന്നാണ് വിവരങ്ങള്‍ .

അതില്‍ എടുത്തു പറയേണ്ടത് കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ജിയോയുടെ ഫോണുകളെയാണ് .അടുത്ത വര്‍ഷം മുതല്‍ കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണുകളില്‍ വാട്ട്സ് ആപ്പുകള്‍ ലഭിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് ഇനി വാട്ട്സ് ആപ്പ് ലഭ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഐ ഓ എസ് 9 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളില്‍ മാത്രമാണ് ;ലഭിക്കുക എന്നും വാര്‍ത്തകള്‍ വരുന്നുണ്ട് .എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ അപ്പ്‌ഡേഷനുകള്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണ് .