കൊച്ചി മെട്രോ സമയക്രമം രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാക്കി
കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി വിഭാവനം ചെയ്ത കൊച്ചി മെട്രോയില്‍ കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം മാറ്റി. മെട്രോയുടെ സമയക്രമം മുന്‍പത്തെ പോലെ രാവിലെ 6മണി മുതല്‍ രാത്രി 10 മണി വരെയാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാക്കിയത്. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. ഇനി മുതല്‍ രാവിലെ 6 മണിക്കും, രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ പുറപ്പെടും. നിലവില്‍ മെട്രോയില്‍ പ്രതിദിനമെത്തുന്ന ശരാശരി യാത്രക്കാരുടെ എണ്ണം 21000മാണെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.



Author Coverstory


Comments (0)