ADG P അജിത് കുമാറിൻ്റെ എല്ലാ നെറ്റ് വർക്കുകളും പിഴുതെറിഞ്ഞ്, മനോജ് എബ്രഹാം,
കൊച്ചി: സംസ്ഥാന പോലീസ് സേനയിൽ ഔധ്യോദികമായി, SB, SSB, എന്നീ ഇൻ്റലിജൻസ് സംവിധാനങ്ങൾക്ക് പുറമേ, ADGP, DGP പദവിയിലുള്ള ഉദ്യോഗസ്ഥൻമാർ ഇൻ്റലിജൻസ് ചുമതല ഏറ്റെടുത്ത കഴിഞാൽ ഈ രംഗത്ത് മികവ് തെളിയിച്ചവരും, റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരും, 'സർവീസിൽ ചേർന്നതിന് ശേഷം പരിചയപ്പെടുന്ന പ്രൊഫഷനലുകൾ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, ചില സാഹചര്യങ്ങളിൽ മതമൗലിക ,രാഷ്ട്രീയ, സാമുദായിക പ്രവർത്തകർ, പുരോഹിതർ, ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് വന്നവർ, അങ്ങനെ എല്ലാ രംഗത്തുള്ളവരിൽ നിന്ന് വിശ്വസനീയമായവരെ സമ്പർക്ക വലയത്തിലെടുത്ത് ഒരു വിപുലമായ ഇൻ്റലിജൻസ് നെറ്റ്വർക്ക്, വ്യക്തിപരമായി തന്നെ രൂപം കൊടുക്കാറുണ്ട്, ഒരു പരിധി വരെ വിവരങ്ങൾ യഥാസമയം കൃത്യമായി ഇങ്ങനെ മാത്രമേ ലഭിക്കുകയുള്ളു, ചില സമയങ്ങളിൽ സ്വന്തം കീശയിലെ പണം മുടക്കിവരെയാണ് അത്യാവശ്യ വിവരങ്ങൾ സർക്കാരിന് വേണ്ടി സമാഹരികുന്നത്, ഈ ഒരു സംവിധാനത്തെയാണ് ഒരു നിമിഷം കൊണ്ട് അതായത് പോലിസ് മേധാവി എന്ന നിലയിൽ അജിത് കുമാർ ഉണ്ടാക്കി എടുത്ത ഇൻ്റലിജൻസ് നെറ്റ് വർക്ക്, മനോജ് എബ്രഹാം ഡിമോളിഷ് ചെയ്തത്, ഒരിക്കലും സർക്കാർ സംവിധാനമായ SB, SSB, ഇവയിൽ നിന്ന് മാത്രം ലഭിക്കുന്ന വിവര സമാഹരണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഉന്നതനും പോലീസിംഗ് സാധ്യമല്ല, ക്രമസമാധാന പാലന രംഗത്ത് നിന്ന് ഇൻ്റലിജൻസ് വിഭാഗതിലേക്ക് വരുന്നതിൽ പലരും ചില താത്പര്യങ്ങളുടെ ഭാഗമായാണ്, ചിലർക്ക് കാക്കി ഇടാതിരിക്കാം ചിലർക്ക് മേലുദ്യോഗസ്ഥർക്ക് വരെ "പണി " കൊടുക്കാം അങ്ങനെ നിരവധി കാരണങ്ങൾ, ഒരു പബ്ലിക്ക് റിലേഷൻ കണക്ഷൻ എക്സിപ്പീരിയൻസ് ഇല്ലാത്ത ഒരാൾക്ക് ഇൻ്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുക പ്രാപ്തമല്ല, ഒരു പോലീസിംഗിന് അപ്പുറം നല്ലൊരു തന്ത്രജ്ഞൻ, സത്യസന്ധൻ, രഹസ്യ സൂക്ഷിപ്പുകാരൻ, സഹനശക്തി, ക്ഷമ, സാമൂഹ്യ വിവരങ്ങൾ, മുതലായവ എന്നിവർക്കേ ഈ ജോലി സാധ്യമാകു, അങ്ങനൊന്ന് ഉണ്ടാക്കിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരും, ഈ സംവിധാനം കേരള പോലീസിൽ മാത്രം വിശ്വസിച്ചാൽ അവർ മാത്രം വിചാരിച്ചാൽ നടകുന്ന ഒന്നല്ല, രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താൻ മനോജ് എബ്രഹാമിൻ്റെ തീരുമാനം സാധ്യമായേക്കാം പക്ഷെ സംസ്ഥാനത്തെ പോലീസിംഗിന്.മേൽ പറഞ്ഞ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ക്രമസമാധാനവും ഭരണവും മുന്നോട്ട് കൊണ്ടു് പോകാൻ ഭരണകൂടത്തിന് സാധ്യമാകുകയുള്ളു.
Comments (0)